• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേരളം സാക്ഷിയാകാൻ പോകുന്നത് അതീവ വരൾച്ചയ്ക്ക്'; സംസ്ഥാനത്തിന് ശാസ്ത്രജ്ഞന്റെ നിർദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരൾച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ. റോക്സി മാത്യു കോളിന്റെ വെളിപ്പെടുത്തലാണിത്. തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

ഇതിനിടെയാണ് ലോക പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്റെ ഇത്തരം വെളിപ്പെടുത്തൽ. കേരളത്തിൽ അറബിക്കടലിന്റെ അന്തരീക്ഷം ഞെട്ടിക്കുന്ന തരത്തിൽ മാറിയെന്നും റോക്സി മാത്യു പറഞ്ഞു.

എന്നാൽ, 2 മാസങ്ങൾക്ക് മുന്നേ കാലാവസ്ഥാ വ്യതിയാനം കേരളത്തെ സാരമായി ബാധിച്ചിരുന്നു. കേരളത്തിലെ ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചു വേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താനെന്നും ഉരുൾപൊട്ടൽ നേരിടാൻ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്സി മാത്യു കോൾ വ്യക്തമാക്കി.

വിശദമായ റിസ്ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോൾ തന്നെ മുന്നൊരുക്കം നടത്തണം. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലിൽ ഉണ്ടായ ചുഴലിക്കാറിന്‍റെ എണ്ണം കൂടി. സമുദ്രത്തിന്റെ താപനില മാറുന്നതിന് ഒപ്പം കാലാവസ്ഥയും മാറുകയാണ്. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാൻ ഉളള സാധ്യതയാണ് കാണുന്നതെന്നും റോക്സി മാത്യു പറഞ്ഞു.

അതേസമയം, കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയ്ക്കും ഉരുൾപ്പൊട്ടലിനും പേമാരിയ്ക്കുമൊക്കെ കേരളം സാക്ഷിയായിരുന്നു. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കാരണം ഒക്ടോബർ, നവംബർ മാസത്തിൽ കേരളത്തിൽ പ്രതീക്ഷയ്ക്ക് വിപരീതമായ രീതിയിൽ ശക്തമായ മഴ ഉണ്ടായി.

കനത്ത മഴയിൽ തെക്കൻ കേരളത്തിലും വടക്കൻ കേരത്തിലും കൂടുതൽ നാശം ഉണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ വലിയ നാശം നഷ്ടം റിപ്പോർട്ട് ചെയ്തു. കേരളത്തിലെ പല നദികളും കര കവിഞ്ഞിരുന്നു. അതേസമയം, കൊല്ലത്ത് മലയോര മേഖലയില്‍ മഴക്കടുതി രൂക്ഷമായിരുന്നു. തൃശൂരിലും പാലക്കാട്ടും കനത്ത മഴ ഉണ്ടായി..

എന്നാൽ, അട്ടപ്പാടി ചുരത്തിലും മണ്ണിടിച്ചിൽ ഉണ്ടായി. കുന്തിപ്പുഴ അടക്കമുള്ളവയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുല്ലൂരില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ചാലക്കുടിയില്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിരുന്നു. പുനലൂരില്‍ 25 ഓളം വീടുകളില്‍ വെള്ളം കയറി നശിച്ചിരുന്നു.

അതേ സമയം, കഴിഞ്ഞ മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഇങ്ങനെ; 2019 - ലെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനൊപ്പം ഉണ്ടായ തീവ്രമായ വര്‍ഷ പാതം കേരളത്തില്‍ രൂക്ഷമായ പ്രളയത്തിലാണ് കലാശിച്ചത്. കാലവര്‍ഷത്തിലും അതോടൊപ്പം, ശക്തമായ വേനല്‍മഴയിലുമായി ഏകദേശം 41 ശതമാനം കൂടുതല്‍ (സാധാരണ ലഭിക്കാറുള്ള 1700 മി.മീറ്ററിനു പകരം 2394 മി.മീ. മഴ) മഴയാണ് 2019 ജൂണ്‍ 1 മുതല്‍ 2019 ആഗസ്റ്റ് 22 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്തെ അണക്കെട്ടുകള്‍ മുഴുവന്‍ ജൂലായ് പകുതിയോടെ നിറയുകയും ചെയ്തിരുന്നു.

കോവിഡ് രണ്ടാം തരംഗം: ഗംഗ മൃതദേഹങ്ങൾ തള്ളാനുള്ള ഇടമായി; മിഷൻ മേധാവിയുടെ വെളിപ്പെടുത്തൽകോവിഡ് രണ്ടാം തരംഗം: ഗംഗ മൃതദേഹങ്ങൾ തള്ളാനുള്ള ഇടമായി; മിഷൻ മേധാവിയുടെ വെളിപ്പെടുത്തൽ

പെയ്ത മഴയോടൊപ്പം മിക്കവാറും അണക്കെട്ടുകളും അനിയന്ത്രിതമായി തുറന്നുവിട്ടത് നദികള്‍ വന്‍തോതില്‍ കരകവിയുന്നതിനു കാരണമായി. അതോടൊപ്പം തന്നെ പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുകളുമുണ്ടായി. ഏകദേശം 500-ഓളം മനുഷ്യജീവനപഹരിച്ച ദുരന്തം ഒന്നര കോടിയോളം ജനങ്ങളുടെ സ്വത്തും ജീവനോപാധികളും വിഭവസുരക്ഷയും തകര്‍ത്തു കളഞ്ഞു.

വനങ്ങള്‍ക്കും വന്യജീവികള്‍ക്കും ജൈവസമ്പത്തിനുമേറ്റ ആഘാതം ഇതിനു പുറമെയാണ്. കൈവഴികളില്‍ നിരവധി അണക്കെട്ടുകളുള്ള പെരിയാര്‍, ചാലക്കുടി, പമ്പ എന്നീ നദികളുടെ നദീതടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പ്രളയത്തിനും അതിന്റെ ഫലമായുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും പിന്നിലെ മനുഷ്യനിര്‍മ്മിതവും പ്രകൃതിനിര്‍മ്മിതവുമായ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിശകലനങ്ങളും തുടര്‍ന്നു വരികയാണ്. അതിനിടയില്‍ പ്രളയം നശിപ്പിച്ച സംസ്ഥാനത്ത് തികച്ചും പ്രതീക്ഷിതമായ ചില മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രളയത്തിന് ശേഷം കേരളത്തിലെ നദികളിലും കിണറുകളിലും അസാധാരണമായ മാറ്റങ്ങളാണ് ദൃശ്യമായിരിക്കുന്നത്. പ്രളയത്തിന് ശേഷം ദിവസങ്ങള്‍ക്കകം നദികളിലെ ഒഴുക്ക് നാടകീയമായി താഴ്ന്നു പോയി. ചെറിയ കൈത്തോടുകള്‍ ഭീതിയുണര്‍ത്തും വിധം വറ്റിപ്പോയിരുന്നു.

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam
  English summary
  kerala will face Extreme drought in coming years; Scientist gives warning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion