ബിഎച്ച് രജിസ്ട്രേഷനിലൂടെ കേരളത്തിന് നികുതി ചോർച്ചയുണ്ടാകും; വാഹനങ്ങളുടെ രജിസ്ട്രേഷൻ ഷോറൂമുകളിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് കേന്ദ്ര റോഡ് - ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ബി എച്ച് സീരീസ് നടപ്പിലാക്കുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് വൻ നികുതി ചോർച്ച. ഉപഭോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് പുതിയ സംവിധാനം വരുന്നതോടെയാണ് നികുതി നഷ്ടം ഉണ്ടാകുന്നത്. നികുതി ഗണ്യമായി കുറയുന്നത് വാഹന ഉടമകൾക്ക് സഹായകമാണ്. ബി എച്ച് സിരീസ് വരുന്നതോടെ 8% മുതൽ 12% വരെ നികുതിയായി വാഹനങ്ങൾക്ക് ഈടാക്കും. അതേ സമയം, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും ഷോറൂമുകളിലേക്ക് മാറുന്നതായും വിവരമുണ്ട്.

ബി എച്ച് സീരിയസ് വാഹന ഉടമകൾക്ക് നേട്ടമാണ്. ഇതിലൂടെ കേരളത്തിന് വൻ നികുതി നഷ്ടം ഉണ്ടാകും. വാഹനങ്ങൾക്ക് സാധാരണഗതിയിൽ 23 ശതമാനം വരെ നികുതി ഏർപ്പെടുത്താറുണ്ട്. 15 വർഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്ക്കുകയും വേണം.
ഇതിനെത്തുടർന്ന്, ആഡംബര വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നതും പതിവാണ്. ബി എച്ച് രജിസ്ട്രേഷനിൽ രണ്ടുവർഷം തവണകളായി നികുതിയടയ്ക്കാമെന്ന പ്രത്യേകയുമുണ്ട്. ജിഎസ്ടി ചുമത്താതെയുള്ള വാഹന വിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്.

അഞ്ചു ലക്ഷം വരെ ഒൻപത് ശതമാനവും പത്തു ലക്ഷം വരെ 11 ശതമാനവും നികുതി സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഏർപ്പെടുത്തുന്നുണ്ട്. 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 13 ശതമാനവും 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 16 ശതമാനം നികുതിയുമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്.

20 ലക്ഷം രൂപയ്ക്ക് മുകളിലോട്ടുള്ള വാഹനങ്ങൾക്ക് 21 ശതമാനവും നികുതി അടയ്ക്കണം. എന്നാൽ, പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ എട്ട് മുതൽ 12 ശതമാനം വരെയാകും നികുതി ഏർപ്പെടുത്തുക. ഏറ്റവുമധികം റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് കേന്ദ്രത്തിൻ്റെ ഈ പുതിയ സംവിധാനം തലവേദന സൃഷ്ടിക്കുമോയെന്നതാണ് പലരും പങ്കുവയ്ക്കുന്ന ആശങ്കകൾ.

അതേസമയം, റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാര പരിധി അതാത് സംസ്ഥാന സർക്കാരുകൾക്കാണ് നൽകിയിട്ടുള്ളത്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി ഘടനയിൽ സംഭവിക്കുന്ന വ്യത്യാസം കാരണം വാഹന ഉടമകൾ വലിയതോതിൽ സർക്കാരുകൾക്ക് നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഇതുകൂടി മുന്നിൽകണ്ടാണ് പുതിയ സംവിധാനം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതെന്നാണ് വിവരം.

ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബി എച്ച് സീരിയസ് ആശ്വാസകരമാണ്. നാല് സംസ്ഥാനങ്ങളിൽ വരെ ഓഫീസിലുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്കും ഇതിൻ്റെ ആനുകൂല്യം ലഭിക്കും. ഇത് നടപ്പിലാക്കുന്നതോടെ ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാതെ കൊണ്ടുപോകാനാകുമെന്ന പ്രത്യേകതയുമുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ റോഡ് ഗതാഗത മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രം ഉത്തരവ് പുറത്തിറക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സംസ്ഥാനന്തര രജിസ്ട്രേഷൻ വാഹനയുടമയ്ക്ക് സ്വയം തിരഞ്ഞെടുക്കാം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് രജിസ്ട്രേഷൻ നടപടികൾക്കായി ഹാജരാക്കണ്ടത്.

ഐടി കമ്പനികൾ, വൻകിട വ്യാപാര ശൃംഖലകൾ, നാല് സംസ്ഥാനങ്ങളിൽ വരെ ഓഫീസുകളുള്ള സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും നിലവിലെ വിജ്ഞാപന പ്രകാരം പുതിയ രജിസ്ട്രേഷൻ ആശ്വാസകരമാണ്. പുതുതായി വാഹനം വാങ്ങുന്ന വാഹനഉടമകൾക്ക് ഇത്തരം രജിസ്ട്രേഷൻ അനുഗ്രഹമാണ്.
അതേ സമയം, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും ഷോറൂമുകളിലേക്ക് മാറുന്നതായുള്ള വിവരവുമുണ്ട്. ഡീലർമാർ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വാഹനത്തിൻ്റെ നമ്പർ അനുവദിക്കുന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയേക്കും.

വാഹനത്തിൻ്റെ ഘടനയും അനുബന്ധ കാര്യങ്ങളും പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നമ്പർ അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനാണ് മാറ്റം വരാൻ പോകുന്നത്. ഇത് കാലതാമസം ഉണ്ടാക്കുന്നതായും വിൽപനക്കാർ തന്നെ പരാതിപ്പെട്ടിരുന്നു. ഷോറൂമുകളിലേക്ക് രജിസ്ട്രേഷൻ നടപ്പിലാക്കുന്നതോടെ വാഹനഉടമകൾക്കും വില്പനക്കാർക്ക് നേരിടുന്ന സൗകര്യത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാക്കാനാകും.

അപേക്ഷ പരിശോധിക്കുന്നതിന് മുമ്പ് തന്നെ നമ്പർ നൽകുന്നതാണ് പുതിയ രീതി. മോട്ടോർ വാഹന വകുപ്പ് അനുവദിക്കുന്ന വാഹനത്തിലെ നമ്പറിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാൽ മാത്രമേ വാഹനം നിരത്തിലിറക്കാൻ കഴിയുകയുള്ളൂ. പുതിയ ക്രമീകരണത്തിൻ്റെ പശ്ചാത്തലത്തിൽ നമ്പർ അനുവദിക്കുന്നതോടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.
നടപടികൾ പൂർത്തിയാക്കിയ ശേഷം അനുബന്ധമായി നൽകാനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള ആർ ടി ഒ ഓഫീസിൽ തയ്യാറാക്കുക. അതേസമയം, പുതിയ വാഹനം വാങ്ങുന്നവർക്ക് നിലവിലെ പരിശോധനാ സംവിധാനം ഉപകാരപ്രദമാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications