കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; പ്രഖ്യാപനം നാളെ, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. പുതുക്കിയ വൈദ്യുതി നിരക്ക് നാളെ (ശനിയാഴ്ച ) ഉച്ചക്ക് ശേഷം റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. വൈദ്യുതി ചാര്‍ജില്‍ പരമാവധി നേരിയ തോതില്‍ വര്‍ധന വരുത്തണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം എന്നും കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

വൈദ്യുതി നിരക്ക് യൂണിറ്റിന് 15 മുതല്‍ 50 പൈസ വരെ കൂടാനാണ് സാധ്യത. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്ക് ഉള്ള വൈദ്യുത നിരക്കാണ് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കാനിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണം എന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

1

എന്നാല്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ നിരക്ക് വര്‍ധന നടപ്പാക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. അതായത് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികം നല്‍കേണ്ടി വരും. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ നിരക്ക് എന്ന രീതിയിലാണ് പുതുക്കിയ താരിഫ്.

2

സംസ്ഥാനത്തെ നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. നിരക്ക് വര്‍ധന സംബന്ധിച്ച് വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കാനിരിക്കുന്നത്. സാധാരണ ഗതിയില്‍ വൈദ്യുതി നിരക്ക് ഏപ്രിലിലാണ് വര്‍ധിപ്പിക്കേണ്ടിയിരുന്നത്.

3

എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി നിരക്ക് വര്‍ധനവ് ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. നാളെ പ്രഖ്യാപിക്കുന്ന പുതിയ നിരക്ക് ജൂലൈ മുതല്‍ ആണ് പ്രാബല്യത്തില്‍ വരുന്നത്. റെഗുലേറ്ററി കമ്മീഷന് ആണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം.

4

നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടാകില്ല എന്നും വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനവ് ആണ് ആവശ്യപ്പെട്ടിട്ടുളളത് എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന മൂന്ന് കരാറുകള്‍ റദ്ദാക്കുന്നതില്‍ ആലോചനയുണ്ട് എന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രി സഭയുടെ പരിഗണനയ്ക്ക് വിടും എന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

5

ഇത് വഴി കെ എസ് ഇ ബിയ്ക്ക് സാമ്പത്തിക നേട്ടം ലഭിക്കും എന്നും അടുത്ത താരിഫ് റിവിഷനില്‍ ഇതിന്റെ മെച്ചം സാധാരണക്കാരന് കിട്ടും എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണം എന്നായിരുന്നു കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്.

6

യൂണിറ്റിന് 30 മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണം എന്നായിരുന്നു കെ എസ് ഇ ബി റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളുകയായിരുന്നു. ഇത് അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷന്റെ നടപടി.

7

അതേസമയം കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവുകളും റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകു.

അഭയ കേസ്: 'കോടാലിയാണോ കൈക്കോടാലിയാണോ ഉപയോഗിച്ചത്? അത് ആദ്യമറിയണം': കെന്നഡി കരിമ്പിന്‍കാലയില്‍അഭയ കേസ്: 'കോടാലിയാണോ കൈക്കോടാലിയാണോ ഉപയോഗിച്ചത്? അത് ആദ്യമറിയണം': കെന്നഡി കരിമ്പിന്‍കാലയില്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
kerala will hike electricity tariff, Announcement tomorrow, here is all you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X