2 വർഷം ആർഎസ്എസ് തടവിൽ; യുവതി നേരിടേണ്ടി വന്നത് ക്രൂര പീഡനം, അഞ്ജലി ഡിജിപിക്ക് പരാതി നൽകി!
തിരുവനന്തപുരം: മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം അമ്മയുടെ അറിവോടെ രണ്ട വർഷം ആർഎസ്എസിന്റെ തടവിൽ കഴിയേണ്ടി വന്ന അഞ്ജലി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകി. പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നതിന് ശേഷം കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശിയായ യുവതി പരാതി നല്‍കാനെത്തിയത്. എന്നാൽ കർണാടകയിലാണ് കേസുള്ളത്. അവിടെ നിന്നും കേസ് ട്രാൻഫർ ചെയ്താൽ മാത്രമേ പരാതിയിന്മേൽ സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് പീഡന കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതി. ആശുപത്രിയിലെ ഡോക്ടര്‍ തനിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അഞ്ജലി പരാതിയില്‍ പറയുന്നു. മംഗലാപുരത്തെ കോടതിയില്‍നിന്നും സംരക്ഷണ ഏറ്റുവാങ്ങിയ അഞ്ജലിയുടെ അമ്മാവനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ആണ് അഞ്ജലി ഇപ്പോള്‍ താമസിക്കുന്നത്.

ആർഎസ്എസിന്റെ സഹായം
മംഗളൂരു പോലീസ് കേരള പോലീസിൽ നിന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജലി പ്രകാശിനെ മെയ് ഒന്നിന് തടവിൽ നിന്നും രക്ഷിച്ചത്. തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശിനിയായ യുവതിയെ അമ്മ വിനീത തന്നെയാണ് ആർഎസ്എസിന്റെ സഹായത്തോടെ വാടക വീട്ടിൽ തടവിൽ പാർപ്പിച്ചിരുന്നത്. കർണാടക കോടതിയിൽ അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് റസ്ക്യൂ ഹോമിൽ അയക്കുകയായിരുന്നു. അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഉത്തരവാദി അമ്മ
സഹായം അഭ്യർത്ഥിച്ചുകൊണ്ട അഞ്ജലി ഒരു വീഡിയോ ക്ലിപ്പ് പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോചകെ അറിഞ്ഞിരുന്നത്. എനിക്ക് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മ ആയിരിക്കും അതിന് ഉത്തരവാദി. ഒരു മുസ്ലീമിനെ സ്നേഹിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അനുഭവിക്കുകയാണെന്നാണ് വീഡിയോയിൽ അഞ്ജലി പറഞ്ഞിരുന്നു.

ബാല്യകാല സുഹൃത്തുമായി പ്രണയത്തിൽ
ബാല്യയകാല സുഹൃത്തായ നാലകത്ത് മനാസുമായി അഞ്ജലി പ്രണയത്തിലായിരുന്നു. ഇത് അമ്മ അറിഞ്ഞതോടെയാണ് കുഴപ്പങ്ങൾക്ക് തുടക്കമായത്. അമ്മ അറിഞ്ഞ അന്ന് രാത്രി തന്നെ ബന്ധുക്കൾ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് അഞ്ജലി വ്യക്തമാക്കിയിരുന്നു. തുടർന്ന് കൊച്ചിയിലെ ഒരു ആശുപത്രിയിൽ മനോരോഗ ചികിത്സയ്ക്കായി മാറ്റിയെന്നും, ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിരുന്നെന്നും അഞ്ജലി ആരോപിക്കുന്നു.

കാമുകനെ ഭീകരവാദിയാക്കി
അഞ്ജലിയുടെ കുടുംബം തന്നെ ഭീകരവാദിയായി ചിത്രീകരിച്ചെന്ന ആരോപണവുമായി കാമുകൻ മനാസും രംഗത്തെത്തിയിരുന്നു. തൃശൂരിലെ ചില പ്രാദേശിക ബിജെപി നേതാക്കളുടെ സഹായത്തോടെയാണ് അമ്മ അഞ്ജലിയെ മംഗളൂരുവിലേക്ക് മാറ്റിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം സിം ഇടാത്ത ഒരു മൊബൈൽ അഞ്ജലിക്ക് അമ്മ കൊടുക്കുകയായിരുന്നു. അതിൽ ഒരു സീം സങ്കടിപ്പിക്കാൻ അഞ്ജലിക്ക് സാധിച്ചു. ഇതിലൂടെയാണ് ദുരവസ്ഥ പോലീസിനെ അറിയിക്കാൻ അഞ്ജലിക്ക് സാധിച്ചത്.
വിവാഹം ഉടൻ
തുടർന്ന് കേരള പോലീസിന്റെ നിർദേശത്തെ തുടർന്ന് കർണാടക പോലീസ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അമ്മാവനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ആണ് അഞ്ജലി ഇപ്പോൾ താമസിക്കുന്നത് ഉടന്‍തന്നെ യുവാവുമായുള്ള വിവാഹം ഉണ്ടാകുമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കർണാടകയിൽ നിന്നും കേസ് ട്രാൻസ്ഫർ ചെയ്ത ശേഷം അഞ്ജലിയുടെ പരാതിയിന്മേൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യും.
വൈറലായ വീഡിയോ
ആര്‍എസ്എസുകാര്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് മൊബൈല്‍ വീഡിയോയിലൂടെ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഞ്ജലിയുടെ വീഡിയോ.












Click it and Unblock the Notifications