കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാർട്ട്ഫോൺ ഓഫറിൽ വീണു: തൃശൂർ സ്വദേശിനിയ്ക്ക് നഷ്ടം 50000 രൂപ, ഓർഡർ ചെയ്തത് 799 രൂപയുടെ ഫോൺ!!!

Google Oneindia Malayalam News

തൃശ്ശൂർ: സോഷ്യൽ മീഡിയയിലെ പരസ്യം വിശ്വസിച്ച് ഓൺലൈനിൽ മൊബൈൽ ഫോൺ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപയുടെ സ്മാർട്ട്ഫോൺ വിലക്കിഴിവിൽ 799 രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യത്തിൽ വിശ്വസിച്ച യുവതി ഓൺലൈനിൽ ഫോൺ ബുക്ക് ചെയ്യുകയായിരുന്നു. പ്രമുഖ ഓൺലൈൻ വെബ്സൈറ്റിന് സമാനമായ രീതിയിലായിരുന്നു വ്യാജ വെബ്സൈറ്റ് തയ്യാറാക്കിയിരുന്നത്.

 സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി

ഗുരുവായൂർ സ്വദേശിനിയായ യുവതിയാണ് വ്യാജ വെബ്സൈറ്റ് വഴിയുള്ള തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഫേസ്ബുക്ക് വഴി വന്ന മൊബൈൽ ഫോണിന്റെ പരസ്യം വിശ്വസിച്ച് ഫോൺ ഓർഡർ ചെയ്യുകയായിരുന്നു. കൊറോണ വൈറസ് ലോക്ക്ഡൌണിനിടെ വൻ ഓഫറുമായി പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് ബിടെക് ബിരുദധാരിയായ യുവതി തട്ടിപ്പിന് ഇരയാകുന്നത്. പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ കമ്പനികളുടെ സൈറ്റിന് സമാനമായ സൈറ്റിലെത്തുകയായിരുന്നു. തുടർന്ന് പേരും വിലാസവും മറ്റ് വിവരങ്ങളും ഉൾപ്പെടെ നൽകിക്കൊണ്ട് ഫോൺ ബുക്ക് ചെയ്യുകയും ചെയ്തു. ഈ സമയത്ത് 799 രൂപ മാത്രമാണ് അക്കൌണ്ടിൽ നിന്ന് പോയത്.

-04-1486183159-1594805097.jpg -Properties

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് അക്കൌണ്ടിൽ നിന്ന് കൂടുതൽ പണം നഷ്ടമായതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയത്. 50000 രൂപയാണ് അക്കൌണ്ടിൽ നിന്ന് നഷ്ടമായത്. എംടിഎം, പിൻനമ്പറോ ഒടിപിയോ നൽകാതെയാണ് അക്കൌണ്ടിൽ നിന്നും പണം നഷ്ടമായിട്ടുള്ളത്. ബാങ്കിലെത്തി ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് യുവതി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എത്തുന്നത് തട്ടിപ്പ് സംഘം തയ്യാറാക്കുന്ന താൽക്കാലിക വെബ്സൈറ്റിലേക്കാണ്. ഫോൺ ഡെലിവറിക്കെന്ന പേരിൽ ഓരോരുത്തരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന സംഘം ഇതുവഴിയാണ് ബാങ്ക് അക്കൌണ്ടിൽ നിന്ന് പണം തട്ടുന്നത്. ഇതിൽ ഫോൺനമ്പറും അഡ്രസും ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്നുണ്ട്.

English summary
Kerala woman lost rs 50000 through online fraud during booking a mobile phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X