വധഭീഷണി, പരസ്യമായി മാടിനെ അറുത്ത പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം തേടി യൂത്ത്‌കോണ്‍ഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ മാടിനെ പരസ്യമായി അറുത്ത പ്രവര്‍കര്‍ക്ക് പോലീസ് സംരക്ഷണം തേടി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാടിനെ അറുത്ത സാഹചര്യത്തില്‍ വധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം തേടിയത്.

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി അറുത്ത് പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കണ്ണൂരില്‍ പൊതുസ്ഥലത്ത് വെച്ചാണ് മാടിനെ അറുത്തത്. സംഭവത്തില്‍ യുവമോര്‍ച്ച നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.

cow

കണ്ണൂര്‍ തായെതെരു ടൗണില്‍ വാഹനത്തില്‍ വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതിഷേധക്കാര്‍. ഒന്നര വയസുള്ള മാടിനെയാണ് പ്രതിഷേധക്കാര്‍ അറുത്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

English summary
Kerala youth congress beef ban issue.
Please Wait while comments are loading...