ആദ്യം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കും!! പിന്നെ സന്ദേശം!! അങ്ങനെ നിങ്ങളും ഐസിസിലെത്തും!!

  • Posted By:
Subscribe to Oneindia Malayalam

കാസര്‍ഗോഡ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി മലയാളികള്‍ നാടുവിട്ട വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ യുവാക്കളെ ഐസിസിലേക്ക് ആകര്‍ഷിക്കാന്‍ വാട്‌സ് ആപ്പ് വഴി പ്രചരണം.

കേരളത്തില്‍ നിന്ന് നാടുവിട്ടവരാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഹാരിസിന് ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇക്കാര്യം ഹാരിസ് പോലീസില്‍ അറിയിച്ചിരിക്കുകയാണ്.

 പ്രകീര്‍ത്തിക്കുന്ന സന്ദേശങ്ങള്‍

പ്രകീര്‍ത്തിക്കുന്ന സന്ദേശങ്ങള്‍

മെസേജ് വാട്‌സ്ആപ്പ് കേരള എന്ന ഗ്രൂപ്പില്‍ നിന്നാണ് ഐസിസിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ഐസിസിനെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയക്കുന്നത്.

 പാലക്കാട് സ്വദേശി

പാലക്കാട് സ്വദേശി

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. പാലക്കാട്ടു നിന്ന് കാണാതായി ഐസിസില്‍ ചേര്‍ന്നെന്ന് വിശ്വസിക്കുന്ന അബു ഈസ എന്നയാളുടെ പേരില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് കേരള എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ അബു ഈസയാണ്.

 പിന്നീട് സന്ദേശം

പിന്നീട് സന്ദേശം

മെസേജ് വാട്‌സ്ആപ്പ് കേരള എന്ന ഗ്രൂപ്പില്‍ ആദ്യം അംഗമാക്കും. എന്നിട്ടാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയും വ്യവസായിയുമായ ഹാരിസിന് മെസേജ് അയച്ചിരിക്കുന്നത് ഇങ്ങനെയാണ്.

 ആദ്യമായി

ആദ്യമായി

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. നേരത്തെ കാണാതായ മലയാളികളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് ഗ്രൂപ്പ് രൂപീകരിച്ച് സന്ദേശം അയക്കുന്നത്.

 ഗൗരവതരം

ഗൗരവതരം

സംഭവത്തെ ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്. ഐസിസില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുകയാണ്.

 ഇതിനു പിന്നാലെ

ഇതിനു പിന്നാലെ

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം അറിയിച്ച് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗ്രൂപ്പില്‍ നിന്ന് സന്ദേശം ലഭിച്ചിരിക്കുന്നത്.

 സ്ത്രീകളടക്കം

സ്ത്രീകളടക്കം

കേരളത്തിന്‍റെ വിവിധ ഭാഗത്തു നിന്നായി ഐസിസിലേക്ക് ചേര്‍ന്നിരിക്കുന്നത് 21 പേരെന്നാണ് വിവരങ്ങള്‍. ഇവരില്‍ സത്രീകളും ഉള്‍പ്പെടുന്നു.

English summary
isis message spread via whatsaap in malayalam.kerala youth gets whatsapp group message.
Please Wait while comments are loading...