മലയാളിക്ക് കൊവാക്‌സിനില്‍ ആശങ്ക; സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം മന്ദഗതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. പ്രതിദിനം കേരളത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 25 ശതമാനത്തില്‍ താഴെയാണ്. പരീക്ഷണ ഘട്ടത്തിലുള്ള ബയോടെക്കിന്റെ കോവാക്‌സിനോടുള്ള വിശ്വാസ്യത കുറവാണ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണം.
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണം പൂര്‍ത്തിയായതിന് ശേഷം രണ്ടാം ഘട്ടമെന്ന നിലയില്‍ പോലീസുകാര്‍, അര്‍ധ സൈനികര്‍,പഞ്ചായത്ത് മുനിസിപ്പാലിറ്റി റവന്യു ജീവനക്കാര്‍ തുടങ്ങിയ മുന്നണി പോരാളികള്‍ക്ക് ഇന്നലെയോടെ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. തിരുവനന്തപുരം ജില്ലയില്‍ 12ാം തിയതി 512 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 13 ന് 947 പേര്‍,14,15 തിയതികളില്‍ യഥാക്രമം 300ഉം 336ഉം പേര്‍ മാത്രമാണ് വാക്‌സിനെടുത്തത്. ആകെ 14000 പേര്‍ രജിസ്റ്റര്‍ ചെയ്‌ത ജില്ലയില്‍ 2095 പേര്‍ മാത്രമാണ് ലക്ഷ്യമിട്ട തിയതിക്കുള്ളില്‍ വാക്‌സിനെടുത്തത്. വെറും 14.96 ശതമാനം പേര്‍, മറ്റ് ജില്ലകളിലും സമാനമായി സ്ഥിതി. രാജ്യത്ത് വാക്‌സിന്‍ വിതരണത്തില്‍ 12ാം സ്ഥാനത്താണ് കേരളം.
മൂന്നാംഘട്ട പരീക്ഷണഘട്ടത്തിലിരിക്കെയാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഇന്ത്യ വിതരാണാനുമതി നല്‍കുന്നത്. പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അടിയന്തരാനുമതി നല്‍കിയ നടിപടിക്കെതിരെ അന്ന് വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദില്ലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ കോവാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കോവാക്‌സിന്‍ സംസ്ഥാനത്ത് വിതരണം ആറംഭിച്ചതോയെയാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നിരക്ക് മന്ദഗതിയിലാകുന്നത്.
ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം
കോവാക്‌സിന്‍ സുരക്ഷിതമാണെന്നാണ് കോന്ദ്ര സര്‍ക്കാരും വാക്‌സിന്‍ നിര്‍മാതാക്കളും പറയുന്നത്. കേരളത്തില്‍ കഴിഞ്ഞ 11ാം തിയതി വരെ ലിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച കോവീഷീള്‍ഡ് വാക്‌സിനാണ് വിതരണം ചെയ്‌തിരുന്നത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുത്ത് വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കാനും കൃത്യമായ തന്ത്രമൊരുക്കണമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം