കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''എന്റെ ഭാവി തൊലയ്ക്കാൻ വയ്യ സാറേ, ഞങ്ങക്ക് കൊച്ചിനെ വേണം'' ! ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം

കെവിനെ തട്ടിക്കൊണ്ടുപോയതിലും പ്രതികൾക്ക് സഹായം ചെയ്തതിലും പോലീസിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

Google Oneindia Malayalam News

കോട്ടയം: കൊല്ലപ്പെട്ട കെവിനെയും ബന്ധു അനീഷിനെയും മാന്നാനത്ത് നിന്ന് തട്ടിക്കൊണ്ട് പോയത് പോലീസിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും ഗാന്ധിനഗർ പോലീസും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ശനിയാഴ്ച അർദ്ധരാത്രി കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ഷാനുവും സംഘവും ഞായറാഴ്ച പുലർച്ചെയാണ് പോലീസിനെ ഫോണിൽ ബന്ധപ്പെട്ടത്. കെവിൻ വണ്ടിയിൽ നിന്ന് രക്ഷപ്പെട്ട് പോയെന്നും, വീട് നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാമെന്നും ഷാനു പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതോടെ കെവിനെ തട്ടിക്കൊണ്ടുപോയതിലും പ്രതികൾക്ക് സഹായം ചെയ്തതിലും പോലീസിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

ചാടിപ്പോയെന്ന്...

ചാടിപ്പോയെന്ന്...

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഘം തെന്മലയ്ക്ക് സമീപത്ത് നിന്നാണ് അനീഷിനോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടത്. തങ്ങൾ സുരക്ഷിതരാണെന്നും, ഉടനെ തിരികെ എത്തുമെന്നും അനീഷിനെക്കൊണ്ട് പറയിപ്പിച്ചു. ഈ വാക്ക് കേട്ടാണ് ഗാന്ധിനഗർ പോലീസ് ഞായറാഴ്ച വൈകീട്ട് വരെ കാത്തിരുന്നത്. അതിനിടെ കേസിലെ മുഖ്യപ്രതിയായ ഷാനുവും പോലീസിനോട് സംസാരിച്ചതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.

സാറേ...

സാറേ...

ഞായറാഴ്ച പുലർച്ചെ 5.35നാണ് ഷാനു ചാക്കോ പോലീസുമായി സംസാരിച്ചത്. ഷാനുവും പോലീസും തമ്മിൽ നടത്തിയ സംഭാഷണം ഇങ്ങനെ:-


ഷാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പോലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

തൊലയ്ക്കാൻ വയ്യ...

തൊലയ്ക്കാൻ വയ്യ...

ഷാനു: ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്ക് വയ്യ. ഞങ്ങൾക്ക് കൊച്ചിനെ(നീനു) വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്, ഞങ്ങൾ ചെയ്തത് തെറ്റാണ്. ന്യായീകരിക്കാനാവില്ല. ഞങ്ങൾ പുള്ളിക്കാരനെ(അനീഷ്) സുരക്ഷിതമായി നിങ്ങളുടെ കൈയിൽ എത്തിക്കാം. ഓക്കെ?, പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓക്കെ?

 പൈസ കൊടുക്കാം...

പൈസ കൊടുക്കാം...

പോലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്, കതകും തകർത്തു.

ഷാനു: അതൊക്കെ ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും കൊടുക്കാം. പക്ഷേ, കൊച്ചിനോടൊന്നു(നീനു) പറഞ്ഞ് തിരിച്ചു തരാൻ പറ്റുവാണേൽ തരിക... ഞാൻ കാലു പിടിക്കാം...

ആറു മാസം..

ആറു മാസം..

പോലീസ്: എന്നെക്കൊണ്ട് ആകുന്നതെല്ലാം ഞാൻ ചെയ്ത് തരാം ഷാനു.

ഷാനു: സാർ, എനിക്കൊരു കുടുംബമുണ്ട്, കല്ല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളു.

പോലീസ്: എന്നെക്കൊണ്ട് പറ്റാവുന്നതെല്ലാം ഞാൻ ചെയ്തുതരാം.

ഷാനു: ഓക്കെ (സംഭാഷണം അവസാനിച്ചു)

വെറുതെവിട്ടു...

വെറുതെവിട്ടു...

ഷാനുവിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗാന്ധിനഗർ പോലീസിനെതിരെ കൂടുതൽ ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ബിജുവും സംഘവും രാത്രി പട്രോളിങിനിടെ ഷാനുവിനെയും സംഘത്തെയും കണ്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടിട്ടും പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തില്ല. ഒരു കല്ല്യാണത്തിന് പോവുകയാണെന്ന് പറഞ്ഞതോടെ ഷാനുവിനെയും സംഘത്തെയും ഇവർ വിട്ടയച്ചു. ഈ സംഭവത്തിലും പോലീസ് പ്രതിക്കൂട്ടിലാണ്.

Recommended Video

cmsvideo
കൊടുംപകയുടെ തുടക്കം പ്രണയം വീട്ടിൽ അറിയിച്ചപ്പോൾ | Oneindia Malayalam
 നടപടികൾ...

നടപടികൾ...

കെവിന്റെ മരണത്തിന് കാരണം പോലീസിന്റെ ഗുരുതര വീഴ്ചയാണെന്നതിന് ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എസ്പിയും ഐജിയും സമർപ്പിച്ച റിപ്പോർട്ടുകളിലും ഗാന്ധിനഗർ പോലീസിന്റെ വീഴ്ച കൃത്യമായി എടുത്തുപറയുന്നു. ഗാന്ധിനഗർ എസ്ഐ, എഎസ്ഐ, പട്രോളിങ് സംഘത്തിലെ ജീപ്പ് ഡ്രൈവർ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാവാനും സാദ്ധ്യതയുണ്ട്.

ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...

''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...

English summary
kevin murder; shanu chacko-police telephone conversation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X