മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായെന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴില്‍പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി കുറ്റപ്പെടുത്തി.

അവസാന കോട്ടയും ഐഎസിന് നഷ്ടമായി; അല്‍ ഖൈം തിരിച്ചുപിടിച്ചതായി ഇറാഖ്

താലൂക്ക് തലത്തില്‍ കിഡ്‌നി സൊസൈറ്റികള്‍ രൂപീകരിക്കുമെന്നും രോഗികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മുടക്കം കൂടാതെ നല്‍കുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായതായി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ പ്രഖ്യാപനം നടന്നിട്ട് 4 മാസം കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി സൊസൈറ്റിക്ക് ബദലായി താലൂക്ക് തലത്തില്‍ സൊസൈറ്റികള്‍ രൂപീകരിക്കലോ രോഗികള്‍ക്ക് മുടങ്ങിയ സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളോ യാതൊന്നുമുണ്ടായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

kidney

മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ കയ്യെടുത്ത് നടത്തി കൊണ്ടിരുന്ന വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള സഹായ വിതരണ പദ്ധതികളില്‍ വൃക്ക മാറ്റി വെച്ച രോഗികള്‍ക്കുള്ള മരുന്ന് വിതരണം നാളെ മുതല്‍ (ശനി) പുനരാരംഭിക്കും. പാലിയേറ്റീവ് ക്ലിനിക്കിന്റെ ഭാരവാഹികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്ന് മരുന്നുകള്‍ കൈമാറും. സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരില്‍ നിന്ന് യഥാസമയം അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലും രോഗികള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായവും മരുന്ന് വിതരണവും നാല് മാസത്തോളമായി മുടങ്ങി കിടക്കുകയായിരുന്നു. നോട്ട് നിരോധനം മൂലം ജനകീയ തലത്തിലുള്ള വിഭവ സമാഹരണം മന്ദീഭവിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാവുന്ന സംഭാവനക്കുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരു വര്‍ഷം ലഭിക്കാതെ കാല താമസം വരികയും ചെയ്തപ്പോഴാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നിലച്ചത്.

ഇതുമായി ബന്ധപ്പെട്ട തദ്ദേശ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങള്‍ വലിയ വിവാദമാവുകയും പൊതു ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടാന്‍ ഇടവരുത്തുകയും ചെയ്തിരുന്നതായി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ആരോപിച്ചു.

ഇതോടൈ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും പാഴ് വാക്കായെന്നും ഭാരവാഹകള്‍ ആരോപിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന നല്‍കുന്നതിനുള്ള ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും കാരണം ജില്ലയിലെ ഒരു പഞ്ചായത്തും, മുനിസിപ്പാലിറ്റിയും ഇത് വരെ ഒരു രൂപ പോലും സംഭാവന നല്‍കയിട്ടിെല്ലന്നും ഭാരവാഹകള്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് തനത് ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശവും വലിയ തിരിച്ചടിയായി. മന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളെയും പ്രതികൂലമായി ബാധിച്ചു. 4മാസത്തെ വിഭവ സമാഹരണ കാമ്പയിന്‍ വഴി 21,02,108/ രൂപയാണ് സംഭാവനയായി ലഭിച്ചത്.

നേരത്തെ മരുന്ന് നല്‍കിയിരുന്ന 492 രോഗികളും മരുന്ന് വിതരണം നലച്ചതിന് ശേഷം ലഭിച്ച 24 അപേക്ഷകളും അടക്കം വൃക്ക മാറ്റി വെച്ച 514 രോഗികള്‍ക്ക് 2 മാസത്തെ മരുന്നാണ് ഇപ്പോള്‍ നല്‍കുന്നത്. ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം പുനരാരംഭിക്കുവാന്‍ ഇനിയും സമയമെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ മുഖേനയുള്ള വിഭവ സമാഹരണം നടന്നിട്ടില്ല.

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാതായിട്ട് 4 മാസമായതാണ് ഇതിന് തടസ്സം. ഡപ്യൂട്ടി ഡയറക്ടറുടെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന ലഭിക്കുകയോ വിദ്യാലയങ്ങള്‍ വഴിയുള്ള വിഭവ സമാഹരണം വിജയിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമെ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുവാനും 4 മാസത്തെ കുടിശ്ശിക പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് നല്‍കുവാനും കഴിയുകയുള്ളു. നേരത്തെ സഹായം നല്‍കി കൊണ്ടിരുന്ന 934 രോഗികളും പിന്നീട് പുതുതായി അപേക്ഷ ലഭിച്ച 122 രോഗികളും അടക്കം ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന 1056 വൃക്ക രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. 4 മാസത്തെ കുടിശ്ശിക നല്‍കാന്‍ തന്നെ 40 ലക്ഷം രൂപ വേണമെന്നും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ജന: കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍ പറഞ്ഞു.

(ഫോട്ടോ അടിക്കുറിപ്പ്

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മറ്റി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്കുവേണ്ടി സമാഹരിച്ച രണ്ടര ലക്ഷം രൂപയുടെ ഫണ്ട് ശൈഖ് മുഹമ്മദ് കാരക്കുന്നില്‍ നിന്ന് ഉമ്മര്‍ അറക്കല്‍ സ്വീകരിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kidney Patients welfare society about KT Jaleel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്