കിഫ്‌ബി വികസനം; കെഎസ്‌എഫ്‌ഇ നാദാപുരത്ത്‌ പ്രവാസി ബന്ധു സംഗമം സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പ്രവാസി ചിട്ടകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കിഫ്‌ബി വഴി നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിഒരുങ്ങുന്നു . "ഉറ്റവരുടെ സമ്പാദ്യം നിങ്ങളുടെ ഉത്തരവാദിത്വം" എന്ന സന്ദേശവുമായി കെ.എസ്‌.എഫ്‌.ഇ കല്ലാച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നാദാപുരത്ത്‌ പ്രവാസി ബന്ധു സംഗമം സംഘടിപ്പിച്ചു. ഇ.കെ വിജയന്‍ എംഎല്‍എ സംഗമം ഉദ്‌ഘാടനം ചെയ്‌തു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിഎച്ച്‌ ബാലകൃഷ്‌ണ്‍ അധ്യക്ഷത വഹിച്ചു.

മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്

സംഗമത്തില്‍ പ്രവാസി ചിട്ടികളെ കുറിച്ച്‌ വീഡീയോ പ്രദര്‍ശനം സംഘടിപ്പിച്ചു. കെഎസ്‌.എഫ്‌.ഇ സീനിയര്‍ മാനേജര്‍ അബ്ദുല്‍സ്സലാം ചര്‍ച്ചകള്‍ക്ക്‌ മറുപടി പറഞ്ഞു. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ekvijayan

പ്രവാസി ചിട്ടകളിലൂടെ ലഭിക്കുന്ന പണം കിഫ്‌ബി വഴി നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലുമായി പ്രവാസി ബന്ധു സംഗമങ്ങള്‍ സംഘടിപ്പിച്ച വരുന്നത്‌. പ്രവാസികറേയുള്ള നാദാപുരം മണ്ഡലത്തില്‍ പ്രവാസി സംഗമത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ കെ.എസ്‌.എഫ്‌.ഇ അധികൃതര്‍ വ്യക്തമാക്കി.

English summary
KIIFB development; KSFE conducted NRI Relatives get together in Nadapuram
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്