മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്
മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ദയയും മഹാമനസ്‌കതയുള്ളവരുമായിരിക്കും. ഈ രാശിയില്‍ ജനിക്കുന്നവര്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടപ്പിറപ്പുകളോടും ഇഷ്ടടവും സ്‌നേഹവും സൂക്ഷിക്കുന്നവരായിരിക്കും. വളരെ നിഷ്‌കളങ്കരായ മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിക്കില്ല. മീനം രാശിക്കാര്‍ക്ക് രക്ഷിതാക്കളാണ് ശരിയായ കാര്യങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കേണ്ടത്.
മിഥുനം രാശിക്കാര്‍ ഇരട്ട വ്യക്തിത്വമുള്ളവര്‍, വിവാഹം നടക്കുന്നത് 30ാം വയസ്സില്‍!
ജനിച്ച മാസം പറയൂ: മക്കള്‍ ഭാവിയില്‍ ആരാകുമെന്നറിയാം, മാര്‍ച്ചില്‍ ജനിച്ചാല്‍ പൈലറ്റാകും!!!
ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളുടെ പഠന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഇവര്‍ വലിയ ബുദ്ധിശാലികളായിരിക്കും. സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ഇത്തരക്കാര്‍ക്ക്് ഏറെ താല്‍പ്പര്യം. രക്ഷിതാക്കളുടെ കടുത്ത നിയന്ത്രണത്തില്‍ വളരുന്ന ഈ രാശിക്കാര്‍ വളരെയധികം വൈകാരികത കാത്ത് സൂക്ഷിക്കുന്നവരുമാണ്. മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും. അതിനാല്‍ നൃത്തം, നാടകം, തെരുവുനാടകം, ചിത്രരചന എന്നിവയില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഈ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിവുള്ളവരാണ് ഈ രാശിക്കാര്‍. ഈ രാശിക്കാരായ കുട്ടികളെക്കുറിച്ച് നിങ്ങളറിയേണ്ട എട്ട് കാര്യങ്ങള്‍.

മീനം രാശിയില്‍ ജനിച്ചാല്‍ തൊട്ടാവാടികള്‍!
തൊട്ടാവാടികളായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മാതാപിതാക്കളുടെ ഓരോ വൈകാരിക നിലയും ഈ രാശിയിലുള്ള കുട്ടികളെ എളുപ്പത്തില്‍ ബാധിക്കും. പലപ്പോഴും രക്ഷിതാക്കളുടെ മാനസികാവസ്ഥയുടെ തനിപ്പകര്‍പ്പായിരിക്കും മീനം രാശിയില്‍ ജനിച്ച കുട്ടികളുടേത്. ഈ രാശിയില്‍ ജനിച്ച കുട്ടികള്‍ പൊതുവേ അച്ചടക്കമുള്ളവരായിരിക്കും.

അകന്നുമാറിനില്‍ക്കുന്ന സ്വഭാവം
പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്ന മീനം രാശിക്കാര്‍ എളുപ്പത്തില്‍ വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും. എന്നാല്‍ കുറച്ച് സ്‌നേഹമോ പിന്തുണയോ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ മുന്‍നിരയിലെത്തി പലകാര്യങ്ങളും നിര്‍വഹിക്കും.

സ്വപ്‌നലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍
സ്വപ്ന ലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാരായ കുട്ടികള്‍ സാങ്കല്‍പ്പിക കഥകള്‍ സൃഷ്ടിക്കുന്നതിനായി ഏറെ സമയം ചെലവഴിക്കും. ഇവര്‍ക്ക് ജന്മനാ കഥപറയാനുള്ള കഴിവും ഉണ്ടായിരിക്കും. പ്രോത്സാഹനം ലഭിക്കുന്നതോടെ ഇവര്‍ സാങ്കല്‍പ്പിക കഥകളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിവരാന്‍ ഇഷ്ടപ്പെടുന്നവരാണ്.

വിശ്വാസം കൈമുതലായിരിക്കും
ജീവിതത്തില്‍ വിശ്വസിക്കാവുന്നവരോട് അടുപ്പം സൂക്ഷിക്കുന്ന മീനം രാശിയില്‍പ്പെട്ട കുട്ടികള്‍ മറ്റുള്ളവരെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിവും ഉള്ളവരായിരിക്കും. ആരും പ്രശ്‌നക്കാരല്ലെന്ന് ചിന്തിക്കാത്ത മീനം രാശിയില്‍ ജനിച്ച കുട്ടികള്‍ മറ്റുള്ളവരുമായി കൂട്ടുകൂടുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും.

അര്‍പ്പണ ബോധം അധികമായിരിക്കും
അര്‍പ്പണ ബോധമുള്ളവരായിരിക്കും മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും മൂല്യമുണ്ടാകണമെന്ന്ശഠിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഒരു വ്യക്തിയോട് ഇഷ്ടം തോന്നിയാല്‍ അതേ വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ച് കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ് മീനം രാശിയില്‍ ജനിച്ചവര്‍. ഏതെങ്കിലും കളിപ്പാട്ടത്തോട് ഇഷ്ടം തോന്നിയാല്‍ അതിനൊപ്പം മാത്രം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍.

പെര്‍ഫെക്ഷന് വേണ്ടി എന്തും ചെയ്യും
പെര്‍ഫെക്ഷനും പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവരാണ് മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. തന്‍റെ കഴിവിനേക്കാള്‍ അപ്പുറത്തേയ്ക്ക് പ്രതീക്ഷകള്‍ പുലര്‍ത്തുന്ന ഈ രാശിയില്‍പ്പെട്ട കുട്ടികളെ വേദനിപ്പിക്കും. അതിനാല്‍ മീനം രാശിയില്‍ ജനിച്ച കുട്ടികളുള്ള രക്ഷിതാക്കള്‍ കുട്ടികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. താന്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ മനോഭാവത്തില്‍ വ്യത്യാസമുണ്ടാകും.

ദിവാസ്വപ്നങ്ങളില്‍ മുഴുകിയിരിക്കും
പകല്‍സമയങ്ങളില്‍ സ്വപ്നലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ക്ക് സ്വന്തമായി സൃഷ്ടിച്ച ലോകത്ത് വിഹരിക്കാനാണ് ഇഷ്ടം. മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി പോകാനും ഭാവനാലോകത്ത് ജീവിക്കാനുമാണ് ഇഷ്ടപ്പെടുന്നത്.