Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം അക്കാര്യത്തില്‍ പരാജയപ്പെട്ടു; ഉത്തര്‍ പ്രദേശിന് കയ്യടിയും അഭിനന്ദനവും: സാബു ജേക്കബ് പറയുന്നത്

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ പശ്ചാത്തലത്തില്‍ കിറ്റക്‌സ് എംഡി സാബു ജേക്കബ് തങ്ങളുടെ പദ്ധതികള്‍ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. കേരള സര്‍ക്കാര്‍ പരിശോധനയുടെ പേരില്‍ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സാബു തോമസിന്റെ പടിയിറക്കം. കേരളത്തില്‍ നടപ്പാക്കാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയിലേക്ക് മാറ്റുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് നിക്ഷേപം നടത്താന്‍ സാബു ജേക്കബ് തീരുമാനിച്ചത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്താനാണ് കിറ്റക്‌സ് പദ്ധതിയിടുന്നത്. ഇതിലൂടെ തെലങ്കാനയില്‍ 4000ഓളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിറ്റക്‌സ് സര്‍ക്കാരിന് അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള നിക്ഷേപ പദ്ധതികള്‍ അവസാനിപ്പിച്ച കിറ്റക്‌സ് സാബു ഇപ്പോഴും സര്‍ക്കാരുമായി ഇടഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാബു ജേക്കബ്.

1

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു സാബുവിന്റെ വിമര്‍ശനം. ഒപ്പം ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേരളത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

2

കേരളത്തിലെ കൊവിഡ് പ്രതിരോധം പൂര്‍ണമായും പരാജയപ്പെട്ടു എന്നായിരുന്നു സാബുവിന്റെ വിമര്‍ശനം. സര്ക്കാരിന്റെ കൊവിഡ് നയം ശരിയല്ലെന്നും അനാവശ്യമായാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നു എന്നും സാബു ജേക്കബ് പറയുന്നു. അനാവശ്യ നിയന്ത്രണങ്ങളാണ് പല മേഖലകളിലും ഏര്‍പ്പെടുത്തുന്നത്. ജനങ്ങളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. വാക്‌സിന്‍ കൊണ്ട് മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക. എന്നാല്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതെന്നും സാബു കുറ്റപ്പെടുത്തി.

3

ജനങ്ങള്‍ക്ക് പോലും അറിയില്ല, സര്‍ക്കാര്‍ എവിടെയൊക്കെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്ന്. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വലിയ രീതിയിലാണ് സാബു ജേക്കബ് പിന്തുണച്ചത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 700ല്‍ അധികം തൊഴിലാളികലാണ് കിറ്റക്‌സിലുള്ളത്. എന്നാല്‍ ഇതില്‍ ഏറ്റവും എടുത്ത് പറയേണ്ടത്, നാട്ടില്‍ പോയി മടങ്ങിയെത്തുന്ന 50 തൊഴിലാളികളെ പരിശോധിക്കുമ്പോള്‍ അവര്‍ക്ക് ആര്‍ക്കും കൊവിഡ് പോസിറ്റീവ് എന്നല്ല എന്നതാണ്. എന്നാല്‍ കേരളത്തിന്റെ സ്ഥിതി ഇപ്പോള്‍ അങ്ങനെ അല്ല, 50 പേരെ പരിശോധിച്ചാല്‍ അതില്‍ 25 പേര്‍ക്കും രോഗം പോസിറ്റീവായിരിക്കുമെന്നും സാബു ജേക്കബ് പറയുന്നു.

5

ഉത്തര്‍ പ്രദേശില്‍ നിന്ന് കേരളം വരെ യാത്ര ചെയ്തിട്ടും ഇത്തരത്തില്‍ ഒരു രോഗബാധ സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യം അഭിനന്ദനാര്‍ഹമാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികള്‍ വളരെ അഭിന്ജനാര്‍ഹമാണെന്ന് സാബു ജേക്കബ് പറയുന്നു. ഇപ്പോള്‍ സമാധാനപരമായ വ്യവസായ ചുറ്റുപാടാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ് എന്നും സാബു ജേക്കബ് വ്യക്തമാക്കി.

6

വളരെ ചുരുങ്ങിയ നാളുകളില്‍ സംസ്ഥാനം ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കിയതെന്നും വൈകാതെ തന്നെ ഉത്തര്‍പ്രദേശ് ഒന്നും സ്ഥാനത്ത് എത്തുമെന്നും സാബു ജേക്കബ് വ്യക്തമാക്കുന്നു. തെലങ്കാനയില്‍ തനിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചതെന്ന് പറഞ്ഞ സാബു ഉത്തര്‍പ്രദേശിലെ നിക്ഷേപ താല്‍പര്യവും യോഗിയെ അറിയിച്ചു. കിറ്റക്‌സിനെ ഉത്തര്‍ പ്രദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും യോഗി മറുപടി നല്‍കുകയും ചെയ്തു.

7

അതേ സമയം, കൊവിഷീല്‍ഡ് വാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള അകലം 84 ദിവസമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സാബു എം ജേക്കബിന് അനുകൂല വിധി ലഭിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കാതെ പുറത്തിറങ്ങുന്നവരുടെ മേല്‍ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് സാബു എം ജേക്കബ് പറഞ്ഞിരുന്നു. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ തങ്ങളുടെ വീഴ്ച മറയ്ക്കാന്‍ ജനങ്ങളെ ബലിയാടാക്കുകയാണ്. ഇടവേള കുറഞ്ഞും ഫലപ്രാപ്തി കൂടിയുമായ സ്പുട്‌നിക് വാക്‌സിന്‍ ഉള്ളപ്പോള്‍ സര്‍ക്കാര്‍ ആ സാധ്യത പരിഗണിക്കുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ സുലഭമായി ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സന്‍ ലഭ്യമാകുന്നില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നത് കാത്ത് നില്‍ക്കാതെ സ്വകാര്യ മേഖലയില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും തമിഴ്‌നാട് അവലംബിക്കുന്ന മാതൃക ഇതിനായി തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ഡോസുകള്‍ വര്‍ദ്ധിപ്പിച്ചതാണ് രോഗവ്യാപനത്തിന്റെ വേഗത കൂട്ടിയതെന്ന് സാബു പറയുന്നു. സര്‍ക്കാര്‍ സ്വീകരിച്ച അശാസ്ത്രീയമായ നിലപാടുകള്‍ വാക്‌സിനേഷന്‍ വൈകുന്നതിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 45 ദിവസം പിന്നിട്ട ശേഷവും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കിറ്റക്‌സ് ഹൈക്കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ മുടക്കിക്കൊണ്ട് കിറ്റക്‌സ് കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങിവെച്ച ശേഷവും വാക്‌സിനേഷന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നും കിറ്റക്‌സ് കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

ഇതോടെയാണ് വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോവിഷീല്‍ഡ് വാക്‌സിനേഷന്റെ ഇടവേളയില്‍ ഇളവ് അനുവദിച്ച് കേരള ഹൈക്കോടതി. താല്‍പ്പര്യമുള്ളവര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+