വേണുവിനെ വധിക്കാന്‍ സിപിഎം പദ്ധതിയിട്ടതായി കെകെ രമ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വധിക്കാന്‍ സി പി എം പദ്ധതിയിട്ടതായി കെ കെ രമ. ടി.പി ചന്ദ്രശേഖരന്‍ മോഡല്‍ കൊലപാതകമാണ് സിപിഎം ആസൂത്രണം ചെയ്യുന്നതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. ഒഞ്ചിയത്ത് സി പി എം ലോക്കല്‍ സെക്രട്ടറി നടത്തിയ പ്രസംഗം ഇതിന്റെ സൂചനയാണെന്ന് രമ പറഞ്ഞു.

വേണുവിനെ അവസാനിപ്പിക്കുക, അതോടൊപ്പം ആര്‍എംപിഐയേയും ഇല്ലാതാക്കുകയാണു ലക്ഷ്യം. നേരത്തെ ചന്ദ്രശേഖരനെ അവസാനിപ്പിച്ച് കൊണ്ട് ആര്‍എം പിഐയെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമം എങ്ങനെയാണോ നടന്നത് അതിനേക്കാള്‍ ശക്തമായാണ് വേണുവിനെ ഇല്ലാതാക്കാന്‍ ഗൂഡമായ നീക്കം നടക്കുന്നത്.

Pic

ഉന്നത തലങ്ങളില്‍ തന്നെ ഇത് നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട അക്രമങ്ങളാണ് ഒഞ്ചിയം മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും രമ പറഞ്ഞു.

മലപ്പുറത്ത് വീട്ടമ്മയെ പീഡിപ്പിച്ചവര്‍ കുടുങ്ങിയത് ഇങ്ങനെ; മോഷ്ടാക്കളുടെ ബൈക്ക്, പിന്നെ മൊബൈലും

English summary
KK Rama about murder attempt on Venu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്