കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് ഉളുപ്പും മാനവുമില്ലെന്ന് രമ

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ എം പി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്ര ശേഖരന്റെ വിധവയുമായ കെ കെ രമ രംഗത്ത്. കൊടിയേരിക്ക് ഉളുപ്പും മാനവുമില്ലെന്ന് അവര്‍ പറഞ്ഞു.

ഉളുപ്പും മാനവും ഇല്ലാത്ത നേതാവാണ് കൊടിയേരി ബാലകൃഷ്ണന്‍. അതിനാലാണ് ടി പി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികത്വം യു ഡി എഫിനാണെന്ന് പറയുന്നതെന്ന് രമ പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ഷാജര്‍ ഖാന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

kk-rema

ലോക്‌സഭാ തിരഞ്ഞെടുപ്പോടു കൂടി സി പി എമ്മിന്റെ അടിവേരു തോണ്ടുമെന്നും രാഷ്ട്രീയത്തിന്റെ കണികപോലുമില്ലാത്ത നേതാക്കളാണ് സി പി എം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളതെന്നും രമ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് പൊലീസ് സംരക്ഷണം നല്‍കാഞ്ഞിട്ടാണെന്നും അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം യു ഡി എഫ് സര്‍ക്കാറിനും ഉമ്മന്‍ചാണ്ടിയ്ക്കുമാണെന്ന് കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ടി പിയ്ക്ക് സംരക്ഷണം നല്‍കിയിരുന്നെന്നും കൊടിയേരി പറഞ്ഞു. അതിനുള്ള മറുപടിയാണ് ഇപ്പോള്‍ രമ നല്‍കിയിരിക്കുന്നത്.

English summary
KK Rama against Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X