Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരവേദിയില്‍ രമ

തിരുവനന്തപുരം: സ്വന്തം ഭര്‍ത്താവിന്റെ ഘാതകര്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. എന്നാല്‍ അത് മാത്രം പോര. കൊന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ നീതി നടപ്പാവില്ല. കൊല്ലിച്ചവരെ കൂടി പിടികൂടണം, ശിക്ഷിക്കണം.

കെകെ രമ എന്നത് ടിപി ചന്ദ്രശേഖരന്‍റെ വിധവ മാത്രമല്ല. ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് കൂടിയാണ്. വെറും വാക്കുകളും വാഗ്ദാനങ്ങളും കൊണ്ട് അവരെ ഒതുക്കാനാവില്ല. ആവശ്യങ്ങള്‍ക്ക് അംഗീകാരം തന്നെ കിട്ടണം.

സെക്രട്ടേറിയറ്റ് പടിക്കല്‍ രമ നിരാഹാരം തുടങ്ങിയിട്ട് നാല് ദിവസമാകുന്നു. ആദ്യം അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍പോലും അവസാനം മലക്കം മറിയുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷേ കെകെ രമ പിറകോട്ടില്ല. സമരംഅവസാനിപ്പിക്കാനോ, ആശുപത്രിയില്‍ പോയി കിടക്കാനോ അവര്‍ തയ്യാറല്ല.

രമയുടെ സമര വേദിയില്‍ നിന്ന്

വൈദ്യ പരിശോധന

വൈദ്യ പരിശോധന

നിരാഹാരസമരം നാലാം ദിവസം പിന്നിടുന്ന കെകെ രമയെ പരിശോധിക്കാന്‍ ഡോക്ടറെത്തിയപ്പോള്‍

 പരിശോധിച്ചോളൂ, പക്ഷേ പിന്നോട്ടില്ല

പരിശോധിച്ചോളൂ, പക്ഷേ പിന്നോട്ടില്ല

രമയെ ഡോക്ടര്‍ പരിശോധിക്കുന്നു.

കൂടെയുണ്ട് ഞങ്ങള്‍

കൂടെയുണ്ട് ഞങ്ങള്‍

രമയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സമീപത്ത് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍

സമരം നിര്‍ത്തിക്കൂടെ

സമരം നിര്‍ത്തിക്കൂടെ

ആരോഗ്യം ക്ഷയിച്ചുവരികയാണ്. രക്ത സമ്മര്‍ദ്ദം താഴ്ന്നിരിക്കുന്നു.

ആരോഗ്യ നില അപകടത്തില്‍

ആരോഗ്യ നില അപകടത്തില്‍

കെകെ രമയുടെ ആരോഗ്യനില അപകടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറയുന്നു. എന്നാല്‍ പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫീസറെത്തി രമക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പ്രഖ്യാപിച്ചു.

ആരോഗ്യം ശ്രദ്ധിക്കണം

ആരോഗ്യം ശ്രദ്ധിക്കണം

രമയുടെ ആരോഗ്യ നിലയെക്കുറിച്ച് ആര്‍എംപി പ്രവര്‍ത്തകരോട് ഡോക്ടര്‍ സംസാരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+