കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ബഷീര്‍ കേസില്‍ സിബിഐക്ക് നോട്ടീസ്; പോലീസിന്റെ പ്രതികരണം തേടി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ഇന്‍ചാര്‍ജ് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസ് അന്വേഷണം സംബന്ധിച്ച് പോലീസിന്റെ വിശദീകരണം തേടുകയും ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. ഓണം അവധി കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും. ഈ വേളയില്‍ പോലീസിന്റെയും സിബിഐയുടെയും പ്രതികരണം ഹൈക്കോടതിക്ക് മുമ്പാകെയെത്തുമെന്നാണ് കരുതുന്നത്.

s

പോലീസ് അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചാണ് ബഷീറിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം തേടിയത്. പ്രോസിക്യൂഷനും പ്രതിയും ഒത്തുകളിക്കുന്നു, കേസിന്റെ യഥാര്‍ഥ വശങ്ങളെ തൊടാതെയാണ് അന്വേഷണം നടന്നത്, ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെടുത്തില്ല, ഈ ഫോണില്‍ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, വഫ ഫിറോസ് എന്നിവരെ സംബന്ധിച്ച സുപ്രധാന വിവരങ്ങളുണ്ട്, ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബഷീറിന് സുപ്രധാന വിവരങ്ങളുണ്ടായിരുന്നു. ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹമാണ് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബഷീറിന്റെ സഹോദരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഖുശ്ബുവിനെ അഭിനന്ദിച്ച് ശശി തരൂര്‍; നിങ്ങളാണ് ശരി, അപൂര്‍വ പ്രതികരണത്തിന് കാരണം ഇതാണ്...ഖുശ്ബുവിനെ അഭിനന്ദിച്ച് ശശി തരൂര്‍; നിങ്ങളാണ് ശരി, അപൂര്‍വ പ്രതികരണത്തിന് കാരണം ഇതാണ്...

കഫേ കോഫി ഡേ ഔട്ട്‌ലെറ്റിന് സമീപം വച്ച് സംശയകരമായ രീതിയില്‍ പ്രതികളെ ബഷീര്‍ കാണുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധം ശ്രീറാമിനുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് കോടതിയെ സമീപിക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാമിന്റെ കാറിടിച്ചത്. മദ്യലഹരിയിലായിരുന്നു ശ്രീറാം എന്നാണ് ആരോപണം. അമിത വേഗതയിലാണ് കാറോടിച്ചിരുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. കോടതി നടപടികള്‍ വൈകിപ്പിക്കുന്നതിന് ശ്രീറാം ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു.

ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. അടുത്തിടെ ആലപ്പുഴ ജില്ലാ കലക്ടറായി നിയോഗിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റി സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ചു.

English summary
KM Basheer family Demands CBI Probe; Kerala High Court Seeks Reports From CBI and Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X