കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി പ്രമാണി, അത്യപൂര്‍വ വ്യക്തി, മറ്റൊരാളുണ്ടോ; പുകഴ്ത്തല്‍ കേട്ട് മാണിയുടെ മനസ് നിറഞ്ഞു, കണ്ണും!!

മാണിയെ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിച്ചത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാംഗത്വം അമ്പതു വര്‍ഷം തികച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്ക് നിയസഭയുടെ ആദരം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാണിയെ അഭിനന്ദിച്ചു നിയമസഭയില്‍ സംസാരിച്ചു. സ്പീക്കര്‍ പി ശ്രീരാമൃഷ്ണന്‍ ഉപചാര പ്രമേയം അവതരിപ്പിച്ചു.

മാണിയെ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിച്ചത്. തുടര്‍ന്ന് ചില എംഎല്‍എമാരും മാണിയുമായി ബന്ധപ്പെട്ട അനുഭവങ്ങളും മറ്റും വിവരിച്ചു. ശേഷം മാണി മറുപടി നല്‍കി. രസകരമായിരുന്നു മാണിയെ അഭിനന്ദിച്ചവരുടെ വാക്കുകള്‍.

ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണി

ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണ് മാണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടുന്ന അപൂര്‍വ വ്യക്തികളുടെ ഇടയിലേക്കാണ് മാണി ഉയര്‍ന്നിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

അമ്പതു വര്‍ഷം ചെറുതല്ല

നിയമസഭാ സമാജികന്‍ എന്ന നിലയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭയില്‍ പോലും സമാനമായ റെക്കോര്‍ഡ് ഉണ്ടോ എന്ന് സംശയമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മുന്നണികള്‍ മാറി മല്‍സരിച്ചിട്ടും ജയിച്ചു

ഒരേ മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി ജയിച്ചു. മുന്നണികള്‍ മാറി മല്‍സരിച്ചിട്ടും ജയിച്ചു. ലോകത്ത് ഇത്തരമൊരു റെക്കോര്‍ഡ് മറ്റാരുടേയെങ്കിലും പേരിലുണ്ടാവുമോ എന്ന് അറിയില്ല. മാറാത്ത സാന്നിധ്യമായി എന്നും ഉണ്ടായിരുന്നത് മാണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുനിര്‍ത്തി.

അവിസ്മരണീയ മുഹൂര്‍ത്തം

പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിക്കാന്‍ മാണിക്ക് സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തത്വശാസ്ത്രം സൃഷ്ടിച്ചയാള്‍

മല്‍സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വ സംഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തത്വശാസ്ത്രം സൃഷ്ടിച്ചയാളാണ് കെഎം മാണിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിക്ക് നമോവാകമെന്ന് മാണി

മറുപടി പ്രസംഗം തുടങ്ങിയ കെ എം മാണി നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് വ്യക്തമാക്കിയാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ അഭിനന്ദനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടു. കലവറയില്ലാതെ അഭിനന്ദിച്ച മുഖ്യമന്ത്രിയുടെ വിശാലമനസ്‌കതയ്ക്ക് മുന്നില്‍ നമോവാകം ചെയ്യുന്നുവെന്നും മാണി ഇടറിയ സ്വരത്തില്‍ പറഞ്ഞു.

ശത്രുക്കളെല്ലാം മിത്രങ്ങള്‍

ശത്രുക്കളാണെന്ന് കരുതിയ പലരും മിത്രങ്ങളാണെന്ന് ഇപ്പോഴാണ് മനസിലായത്. പിസി ജോര്‍ജ് ഒരിക്കലും തന്റെ ശത്രുവല്ലെന്നും ജോര്‍ജിനെ അനുജനായാണ് കാണുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

1965ല്‍ തുടങ്ങിയ സാന്നിധ്യം

1965ല്‍ ആണ് കെഎം മാണി ആദ്യം പാലാ മണ്ഡലത്തില്‍ നിന്നു ജയിച്ചത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സഭ ചേര്‍ന്നില്ല. 1967ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ എന്ന റെക്കോര്‍ഡ് കെആര്‍ ഗൗരിയമ്മയ്ക്കായിരുന്നു. ആ റെക്കോര്‍ഡ് മാണി തകര്‍ത്തത് 2014 മാര്‍ച്ചിലാണ്.

 മാണിയുടെ മറ്റു റെക്കോര്‍ഡുകള്‍

തുടര്‍ച്ചയായോ അല്ലാതെയോ ആരും അമ്പതു കൊല്ലം കേരള നിയമസഭയില്‍ അംഗമായി ഇരുന്നിട്ടില്ല. 12 മന്ത്രിസഭകളില്‍ മാണി അംഗമായിരുന്നിട്ടുണ്ട്. കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതും മാണിയാണ്. 13 തവണ. ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനത്തിരുന്നതും അദ്ദേഹം തന്നെ.

English summary
Kerala Congress Leader KM Mani fifty years in Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X