മാണി രാഷ്ട്രീയ വഞ്ചകന്‍, അവസരവാദി!! ആഞ്ഞടിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചതിനു പിന്നാലെ മാണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മാണി അവസരവാദിയും രാഷ്ട്രീയ വഞ്ചകനുമാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആരോപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണി രാഷ്ട്രീയ വഞ്ചന കാണിച്ചുവെന്ന് ഇരുവരും പറഞ്ഞു.

ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് എങ്ങനെ ഇപ്പോഴത്തെ തീരുമാനം കൊണ്ട് ന്യായീകരിക്കാനാകുമെന്ന് ഇരുവരും ചോദിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുവരുടെയും പ്രതികരണം.

chennithala and oomman chandy

വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലു മാറിയത് തികച്ചു ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബന്ധം വേര്‍പെടുത്തുന്നതിന് മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ലെന്നും മുഴുവന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിന് എതിരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്നും അദ്ദേഹം.

English summary
oomenchandy and ramesh chennithala criticise km mani
Please Wait while comments are loading...