പിണറായിയുടെ അതിമോഹം നടക്കില്ലെന്ന് ഷാജഹാന്‍!! അറസ്റ്റ് ചെയ്തത് വ്യക്തി വിരോധം തീര്‍ക്കാന്‍!
ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു. തന്നെ കൊല്ലാത്തത് എന്തുകൊണ്ടാണെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതെന്നും ഷാജഹാന്‍ പറയുന്നു.
തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നിലെ സമരത്തിന്റെ പേരില്‍ തന്നെ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്തത് വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെയാണെന്ന നിലപാട് ആവര്‍ത്തിച്ച് കെഎം ഷാജഹാന്‍. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ തന്നെ ഏഴ് ദിവസം ജയിലിലിട്ട് പീഡിപ്പിച്ചത് എന്തിനാണെന്ന് പിണറായി വ്യക്തമാക്കണമെന്നും ഷാജഹാന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് ജാമ്യം കിട്ടി പുറത്തു വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഷാജഹാന്‍ പറഞ്ഞു. തന്നെ കൊല്ലാത്തത് എന്തുകൊണ്ടാണെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതെന്നും ഷാജഹാന്‍ പറയുന്നു. ടിപി ചന്ദ്ര ശേഖരനെ കൊന്നപ്പോള്‍ സിപിഎം രണ്ട് തിരഞ്ഞെടുപ്പുകളില്‍ തോറ്റെങ്കില്‍ തന്നെ കൊലപ്പെടുത്തിയാല്‍ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്നും ഷാജഹാന്‍ പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരം തുടരുമെന്നും അദ്ദേഹം. പിണറായിയുടെ അഴിമതിക്കെതിരെ പോരാടുന്ന ഒരാളെ വകവരുത്താമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ഷാജഹാന്‍.

തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ലാവലിന്‍ കേസില്‍ ഇടപെട്ടതിന് പിണറായി പ്രതികാരം ചെയ്യുകയാണെന്നും ഷാജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു. ഡിജിപി ഓഫീസിനു മുന്നിലെ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തില്‍ നിന്നാണ് ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പുറത്തു നിന്നെത്തിയവര്‍ സമരത്തില്‍ ഇടിച്ചു കയറി പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ അഞ്ച് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. 15,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും ജിഷ്ണുവിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും ജാമ്യ വ്യവസഥയില്‍ നിര്‍ദേശിക്കുന്നു. ജില്ലവിട്ട് പുറത്തു പോകരുതെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications