വിജയകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി, ഇടത് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി?
തിരുവനന്തപുരം: കോണ്‍ഗ്രസിന് പിന്തുണയ്ക്കുന്ന പൈതൃകമാണ് അരുവിക്കര മണ്ഡലത്തിനുള്ളതെങ്കിലും ഇത്തവണ അടിയൊഴുക്കുകള്‍ ശക്തമാണ്. ഇടത് സ്ഥാനാര്‍ത്ഥിയായ വിജയകുമാറിന് ഇഅനുകൂലമായി അടിയൊഴുക്കുണ്ടാകാനിടയുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അരുവിക്കരയില്‍ ഇടതിന്റെ പ്രതിച്ഛായ ഉയരുകയാണ്. എന്നാല്‍ ഇതിനെ മങ്ങലേല്‍പ്പിച്ച് വിജയകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എം വിജയകുമാര്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വില കുറച്ച് കാണിച്ചുവെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിയ്ക്കുന്നത്. കെഎം ഷാജഹാനാണ് പരാതി നല്‍കിയത്.

ഭാര്യയുടെ സ്വത്ത് വിവരം മറച്ച് വച്ചുവെന്ന് ആരോപിച്ച് ലോകസഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപിയ്‌ക്കെതുരെ ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ഥികള്‍ക്കെതിരെ ലഭിയ്ക്കുന്ന പരാതികള്‍ വിശദമായി പരിശോധിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുക. ഭൂമിവില കുറച്ച് കാട്ടിയത് എം വിജയകുമാറിന്റേയും ഇടത് മുന്നണിയുടേയും തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications