കെഎം ഷാജിയുടെ വീടിന് പുതിയ അവകാശികള്‍; രക്ഷപ്പെടാനുള്ള നീക്കമെന്ന് വിജിലന്‍സിന് സംശയം
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ എംഎല്‍എ കെഎം ഷാജിയുടെ കോഴിക്കോട്ടെ വീടിന് പുതിയ അവകാശികള്‍. ഭാര്യ ആശയുടെ പേരിലുള്ള വീടിനാണ് ഇപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അവകാശികളായി എത്തിയിരിക്കുന്നത്. വീടിന്റെ വിപുലീകരണം അടുത്ത പറമ്പിലേക്ക് കൂടി നീണ്ടിരുന്നു. ഈ നിര്‍മാണം ക്രമപ്പെടുത്താന്‍ കോര്‍പറേഷനില്‍ നല്‍കിയ അപേക്ഷയിലാണ് കൂടുതല്‍ അവകാശികളുള്ളത്. ആശ ഷാജിക്ക് പുറമെ, ഹഫ്‌സ, അലി അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഈ നീക്കം സംശയത്തോടെയാണ് കാണുന്നത്. കോര്‍പറേഷനില്‍ നിന്ന് വിജിലന്‍സ് പുതിയ അവകാശികളെ സംബന്ധിച്ച വിവരങ്ങള്‍ തേടി. കോര്‍പറേഷന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറി എന്നാണ് വിവരം. ഈ വേളയില്‍ എങ്ങനെ പുതിയ അവകാശികള്‍ എത്തി എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
വിപുലീകരിക്കുമ്പോള്‍ വീടിന്റെ ചില ഭാഗങ്ങള്‍ അടുത്ത പറമ്പിലേക്ക് നീണ്ടത് കാരണമാണ് കോര്‍പറേഷന്‍ വീടിന് അനുമതി നിഷേധിച്ചിരുന്നത്. ഇത് ക്രമപ്പെടുത്താനാണ് പുതിയ അപേക്ഷ. ഈ അപേക്ഷയില്‍ മൂന്ന് വ്യക്തികളുടെ പേരുണ്ട്. കൂടുതല്‍ അവകാശികള്‍ ഉണ്ടായാല്‍ വരുമാന സ്രോതസ് വലിയ വിവാദമാകില്ലെന്നാണ് വിലയിരുത്തല്‍. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ ഇതിന് പിന്നില്‍ എന്ന് വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വിജിലന്‍സ് സംഘം കര്‍ണാടകയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഷാജി നല്‍കിയ മൊഴികളും രേഖകളും സംബന്ധിച്ച സംശയ നിവാരണത്തിനാണിത്. കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിയുണ്ടെന്നു നേരത്തെ ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications