മുസ്ലീം ലീഗ് പിടിക്കാന്‍ കെഎം ഷാജി; അണിയറയില്‍ ഒരുങ്ങുന്നത് വന്‍ നീക്കം... യുവാക്കളുടെ പിന്തുണ ഉറപ്പ്
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി ഇത്തവണ എവിടെയായിരിക്കും മത്സരിക്കുക എന്നതില്‍ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. കളമശ്ശേരിയും കാസര്‍കോടും അഴീക്കോടും എല്ലാം പരിഗണനയില്‍ ഉണ്ടെങ്കിലും, മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തിലായിരിക്കും ഷാജി മത്സരിക്കുക എന്നാണ് സൂചന.
മലപ്പുറം ജില്ലയിലേക്കുള്ള ഷാജിയുടെ വരവില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ട് എന്നാണ് മുസ്ലീം ലീഗില്‍ നിന്ന് ലഭിക്കുന്ന സൂചന. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദം അടക്കമുള്ള സ്ഥാനങ്ങളിലേക്ക് ഈ തിരഞ്ഞെടുപ്പ് കെഎം ഷാജിയ്ക്ക് വഴിതെളിക്കുമെന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍...

യുവനേതാവ്
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ യുവാക്കളില്‍ വലിയ ആവേശം സൃഷ്ടിച്ച നേതാവായിരുന്നു കെഎം ഷാജി. അതേ ആരാധക വൃന്ദത്തെ ഇപ്പോഴും കൂടെ നിര്‍ത്താന്‍ ഷാജിയ്ക്ക് സാധിക്കുന്നും ഉണ്ട്. കെഎം ഷാജിയെ പ്രതിരോധിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തുന്ന യുവാക്കള്‍ തന്നെ ഇതിന് ഉദാഹരണമാണ്.

മലപ്പുറത്തേക്ക്
ഇത്തവണ കെഎം ഷാജി മലപ്പുറം ജില്ലയില്‍ ആയിരിക്കും മത്സരിക്കുക എന്നാണ് വിവരം. മുസ്ലീം ലീഗിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിട്ടില്ലെങ്കിലും, പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയ്ക്ക് പകരം ഷാജി എത്തുമെന്നാണ് വിവരം. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു പെരിന്തല്‍മണ്ണയില്‍ അലിയുടെ വിജയം.

മലപ്പുറത്തെത്തുമ്പോള്‍
മുസ്ലീം ലീഗിന്റെ പാര്‍ട്ടി കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് മലപ്പുറം. പാണാക്കാട് തങ്ങള്‍ കുടുംബം മലപ്പുറത്താണ് എന്നത് തന്നെയാണ് ഇതിന് കാരണവും. കെഎം ഷാജി മലപ്പുറത്തെത്തുന്നതോടെ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഉണ്ടാകുന്ന സ്ഥാനത്തിനും മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

സമവാക്യങ്ങള്‍ മാറും
നിലവിലെ സാഹചര്യത്തില്‍ മുസ്ലീം ലീഗിലെ സമവാക്യങ്ങള്‍ എല്ലാം മാറിമറിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഷാജി മലപ്പുറത്ത് നിലയുറപ്പിക്കുക കൂടി ചെയ്യുന്നതോടെ പാര്‍ട്ടിയിലെ പല അധികാരകേന്ദ്രങ്ങളും പ്രതിസന്ധിയിലാകുമെന്നും വിലയിരുത്തലുകളുണ്ട്. ഈ വിഷയത്തില്‍ ഷാജിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനും പലരും തയ്യാറാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറി
കെഎം ഷാജി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയാണ് ഒരു വിഭാഗം കാണുന്നത്. അത്തരമൊരു പദവി ഷാജിയുടെ ചിരകാലാഭിലാഷവും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന്, പലഘടകങ്ങള്‍ അനുകൂലമാകേണ്ടതുണ്ട് എന്നത് വേറെ കാര്യം.

യുവാക്കളുടെ പിന്തുണ
മുസ്ലീം ലീഗിനെ ചലനാത്മകമായി നിലനിര്‍ത്തുന്നത് യുവാക്കളുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ്. പാര്‍ട്ടിയില്‍ യുവാക്കളുടെ പിന്തുണ ഷാജി ഉറപ്പിക്കുന്നും ഉണ്ട്. നേതൃമാറ്റമെന്ന ചര്‍ച്ച മുന്നോട്ട് വരുമ്പോള്‍ ഷാജിക്ക് ഇതും നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പുകള്‍
മുസ്ലീം ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തമാണെന്ന ചര്‍ച്ച പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ സജീവമാണ്. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജിവച്ച് തിരികെ വന്നതില്‍ പലരും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ കെഎം ഷാജി പരോക്ഷമായി വിമര്‍ശിച്ച സംഭവവും ഉണ്ടായിരുന്നു.

മജീദ് മാറുമോ
വര്‍ഷങ്ങളായി കെപിഎ മജീദ് ആണ് മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി. മജീദ് പാര്‍ലമെന്റി രംഗത്തേക്ക് വരികയാണെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞേക്കുമെന്നും സൂചനകളുണ്ട്. എന്തായാലും പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ട സമവാക്യങ്ങളായിരിക്കും ഇതെല്ലാം നിര്‍ണയിക്കുക എന്ന് ഉറപ്പാണ്.












Click it and Unblock the Notifications