ആരൊക്കെ തലയിൽ മുണ്ടിടുമെന്നും ഐസിയുവിൽ കയറുമെന്നും കാണാം, ഇവിടെ തന്നെയുണ്ടാകുമെന്ന് കെഎം ഷാജി
കണ്ണൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലും താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി. ഫേസ്ബുക്കിലാണ് കെഎം ഷാജിയുടെ പ്രതികരണം. ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇഡി കെഎം ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബര്‍ പത്തിനാണ് ഇഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെഎം ഷാജി വ്യക്തമാക്കി.
കെഎം ഷാജിയുടെ പ്രതികരണത്തിന്റെ പൂർണരൂപം: '' ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!! നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ഇഡി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും. അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം; ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!! അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!! ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!












Click it and Unblock the Notifications