Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്ന ലളിതമായ പ്രതികാരം: കെഎം ഷാജി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഷാജിയുടെ മണ്ഡലമായ അഴിക്കോട്, സ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നാണ് കെഎം ഷാജിക്കെതിരായ ആരോപണം.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ കെ പത്മനാഭന്‍ ആണ് കേസിലെ പരാതിക്കാരന്‍. മുസ്ലീം ലീഗ് ഘടകത്തില്‍ നിന്നാണ് ആദ്യം പരാതി ഉയര്‍ന്നതെന്നായിരുന്നു കെ പത്മനാഭന്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎം ഷാജി. ഇത് തനിക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം.

ലളിതമായ പ്രതികാരം

ലളിതമായ പ്രതികാരം

തനിക്കെതിരെയുള്ള ഈ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണെന്ന് കെഎം ഷാജി പറഞ്ഞു. ഈ കേസ് ഒരു തരത്തിലും നിലനില്‍ക്കില്ലെന്നും ഇതില്‍ സത്യത്തിന്റെ ഒരു നേരിയ അംശം പോലുമില്ലെന്നും ഷാജി പ്രതികരിച്ചു.

കഴമ്പില്ല

കഴമ്പില്ല

സ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കെഎം ഷാജിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ലെന്നും ഒരു ബാച്ചും അനുവദിക്കാനാവില്ലെന്നും താന്‍ ഒരു എംഎല്‍എയാണ്. കോഴ്‌സ് അനുവദിക്കേണ്ടത് ഒരു മന്ത്രിയാണ്. മന്ത്രിയുടെ അടുത്ത് പോയി അനുമതി നല്‍കിയെന്നതാണ് തനിക്കെതിരായ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

 ശത്രുത

ശത്രുത

തന്നോട് അവര്‍ക്ക് സ്വഭാവികമായും ശത്രുതയുണ്ടാവും. വിജിലന്‍സ് അന്വേഷണം ഒരു രാഷ്ട്രീയ പകപോക്കലാണ്. നേരത്തെയുണ്ടായ ശത്രുത ഇപ്പോള്‍ കുറച്ച്കൂടി മൂര്‍ച്ഛിക്കുകയാണുണ്ടായതെന്നും കെ എം ഷാജി പറഞ്ഞു. കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നത്. സ്വാഭാവികമായും അതിന്റെ പ്രതികരണവുണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 പരാതി

പരാതി

2017 ജനുവരി 19 ന് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പുറപ്പെടുവിച്ചത്. ഹയര്‍സെക്കണ്ടറി വിഭാഗത്തിനായി ഷാജി 25 ലക്ഷം രൂപ സ്‌ക്കൂള്‍ മാനേജ്‌മെന്റില്‍ നിന്നും കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരന്‍ പ്രമുഖ സിപിഎം നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാണ്.

പണം നല്‍കാന്‍ ആവശ്യം

പണം നല്‍കാന്‍ ആവശ്യം

പരാതിയില്‍ പറയുന്നത് പ്രകാരം 2013-2014 വര്‍ഷത്തിലാണ് അഴിക്കോട് സ്‌ക്കൂളിന് ഹയര്‍സെക്കണ്ടി വിഭാഗം അനുവദിച്ച് കിട്ടുന്നതിനായുള്ള ശ്രമം സ്‌ക്കൂള്‍ മാനേജ്‌മെന്റ് തുടങ്ങുന്നത്. ഇതിനായി മുസ്ലീം പൂതപ്പാറ ശാഖ കമ്മിറ്റിയെ സമീപിച്ചു.കമ്മിറ്റിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു അധ്യാപക നിയമനത്തിന് ആവശ്യമായ പണം നല്‍കണമെന്നായിരുന്നു ലീഗ് നേതാക്കളുടെ ആവശ്യമെന്നായിരുന്നു പരാതിയില്‍ പറയുന്നത്.

കെഎം ഷാജിക്ക് പണം നല്‍കി

കെഎം ഷാജിക്ക് പണം നല്‍കി

അടുത്ത വര്‍ഷം സ്‌ക്കൂളിന് ഹയര്‍സെക്കണ്ടറി അനുവദിക്കപ്പട്ടതോടെ മുന്‍ നിശ്ചയിച്ച പ്രകാരം പ്രതിഫലം പറ്റാന്‍ നേതാക്കള്‍ എത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അപ്പോഴാണ് കെഎം ഷാജിക്ക് പണം നല്‍കിയിരുന്നുവെന്ന് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അറിയിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നുവെന്നും പത്മനാഭന്‍ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+