ഇതാണ് കൊച്ചി മെട്രോ; അഗതി മന്ദിരങ്ങളിലേയുംസ്പെഷ്യൽ സ്കൂളിലേയും ആന്ദേവാസികൾക്ക് സൗജന്യ യാത്ര!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി നിവാസികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കെഎംആർഎൽ 'സ്നേഹയാത്ര' സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 17ന് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു കഴിഞ്ഞ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന് മുൻപായിരിക്കും 'സ്നേഹയാത്ര' സംഘടിപ്പിക്കുക.

'സ്നേഹയാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ പതിനഞ്ചാം തീയ്യതി ഉച്ചയ്ക്ക് മുമ്പായി കൊച്ചി മെട്രോയുടെ augustine.aj@kmrl.co.in (9446364806) എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൊച്ചി കോർപ്പറേഷൻ, കളമശഅശേരി മുനിസിപ്പാലിറ്റി, ചൂർണിക്കര പഞ്ചായത്ത് ഇവയുടെ പരിധിയിൽ വരുന്ന സാമൂഹ്യ നീതി വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലെയും അഗത മന്ദിരങ്ങളിലെയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലെയും അന്തേവാസികൾക്കായിരിക്കും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അവസരം ഉണ്ടാകുക.

Kochi Metro

യാത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടുന്നതിനാൽ നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകരുടെ എണ്ണം ക്രമാതീതമായാൽ ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്കായി യാത്ര പരിമിത പ്പെടുത്തുമെന്ന് കെആർഎൽ അറിയിക്കുന്നു.

English summary
KMRL organising love travel in Kochi metro
Please Wait while comments are loading...