തോമസ് ഐസകിന്റെ കസേരയിൽ ഇനി കെഎൻ ബാലഗോപാൽ, മുന്നിൽ ഏറെ വെല്ലുവിളികൾ
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിലെ മിക്ക മന്ത്രിമാരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഈ സര്‍ക്കാരിനുളള അംഗീകാരം കൂടിയായാണ് രണ്ടാമതും ഇടതുപക്ഷത്തിനെ തന്നെ ജനം തിരഞ്ഞെടുത്തത്. കെകെ ശൈലജ അടക്കമുളള മന്ത്രിമാര്‍ ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്താണ് പടിയിറങ്ങുന്നത്. ഇനി വരുന്ന മന്ത്രിമാര്‍ക്ക് മുന്നില്‍ അതുകൊണ്ട് തന്നെ വെല്ലുവിളി ഇരട്ടിയാണ്.
കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ വകുപ്പുകളിലൊന്ന് ധനവകുപ്പ് ആയിരുന്നു. ഡോ. ടി എം തോമസ് ഐസക് ആണ് പ്രതിസന്ധി കാലത്ത് ധനവകുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത്. മറ്റേത് വകുപ്പിന്റെയും പ്രവര്‍ത്തനം ധനവകുപ്പിന്റെ പ്രകടനത്തെ അനുസരിച്ചിരിക്കും എന്നതിനാല്‍ തന്നെ 5 വര്‍ഷക്കാലം ഐസകിന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

രണ്ട് പ്രളയങ്ങളും കൊവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോള്‍ തകരാതെ പിടിച്ച് നിന്നതില്‍ തോമസ് ഐസക് വഹിച്ച പങ്ക് ചെറുതല്ല. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി. കൊവിഡ് കാലത്ത് കിറ്റ് വിതരണം തൊട്ട് പെന്‍ഷന്‍ വരെ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതില്‍ ധനവകുപ്പ് കയ്യടി നേടി. തോമസ് ഐസകിന്റെ പിന്‍ഗാമിയായി ഇക്കുറി സിപിഎം നിശ്ചയിച്ചിരിക്കുന്നത് കെഎന്‍ ബാലഗോപാലിനെ ആണ്.
Recommended Video
രണ്ടാം കൊവിഡ് തരംഗത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ് കേരളം. ധനവകുപ്പ് ആണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് എന്നിരിക്കെ ഓരോ ചുവടിലും കെഎന്‍ ബാലഗോപിലിന് മുന്നില്‍ വെല്ലുവിളികളുണ്ടാകും. ഇതാദ്യമായാണ് കെഎന്‍ ബാലഗോപാല്‍ മന്ത്രിയാകുന്നത്. സിപിഎമ്മിലെ കരുത്തനായ നേതാവായിരിക്കെ തന്നെ നിയമസഭയിലേക്ക് മത്സരിച്ചത് പോലും ഇത്തവണ ആദ്യമായാണ്. കൊട്ടാരക്കരയില്‍ നിന്ന് 10,914 വോട്ടുകള്‍ക്ക് വിജയിച്ചാണ് ബാലഗോപാല്‍ നിയമസഭയിലേക്ക് എത്തുന്നത്. രാജ്യസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ കെഎന്‍ ബാലഗോപാലിനെ സിപിഎം ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications