Get Updates
Get notified of breaking news, exclusive insights, and must-see stories!

അനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ; വിശദീകരിച്ച് ബിനീഷ് കൊടിയേരി... മയക്കുമരുന്ന് കേസ് ഞെട്ടിച്ചു

തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെടുത്തി പികെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനീഷ് കോടിയേരി. അറസ്റ്റിലായ അനൂപ് മുഹമ്മദിനെ നന്നായി അറിയാം എന്നാണ് ബിനീഷ് പറയുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസ് ഞെട്ടിപ്പിക്കുനതാണെന്നും ബിനീഷ് പ്രതികരിച്ചു.

അനൂപ് മുഹമ്മദുമായി സൗഹൃദം മാത്രമേ ഉള്ളൂ എന്നും ബിനീഷ് കോടിയേരി പറയുന്നുണ്ട്. അനൂപിന് ഹോട്ടല്‍ തുടങ്ങാന്‍ വായ്പ നല്‍കിയെന്നും ബിനീഷ് സമ്മതിക്കുന്നുണ്ട്. വിശദാംശങ്ങള്‍...

അടുത്തറിയാം...പക്ഷേ,

അടുത്തറിയാം...പക്ഷേ,

അനൂപ് മുഹമ്മദിനെ ഒരു വസ്ത്ര വ്യാപാരി എന്ന നിലയില്‍ ആണ് അറിയുന്നത്. അന്ന് അനൂപ് ടി ഷര്‍ട്ട് വ്യാപാരം ആയിരുന്നു നടത്തിയിരുന്നത്. അക്കാലം മുതലേ അനൂപിനെ അറിയാം. എന്നാല്‍ മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വിവരം ആണെന്നാണ് ബിനീഷ് പറയുന്നത്.

ആറ് ലക്ഷം നല്‍കിയിട്ടുണ്ട്

ആറ് ലക്ഷം നല്‍കിയിട്ടുണ്ട്

വസ്ത്ര വ്യാപരത്തില്‍ നിന്ന് റസ്റ്റൊറന്റിലേക്ക് കടന്നപ്പോള്‍ താന്‍ അടക്കം പലരും അനൂപിനെ സഹായിച്ചിട്ടുണ്ട് എന്നാണ് ബിനീഷ് പറയുന്നത്. അന്ന് ആറ് ലക്ഷം രൂപ കടമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്ന് ആ പണം മടക്കിക്കിട്ടിയിട്ടില്ലെന്നും ബിനീഷ് പറയുന്നു.

അനൂപിന്റെ സഹായങ്ങള്‍

അനൂപിന്റെ സഹായങ്ങള്‍

ബെംഗളൂരുവില്‍ എത്തുമ്പോള്‍ അനൂപ് മുഹമ്മദിന്റെ സഹായങ്ങള്‍ തേടിയിട്ടുണ്ട് എന്നും ബിനീഷ് സമ്മതിയ്ക്കുന്നുണ്ട്. ഹോട്ടല്‍ റൂം ബുക്ക് ചെയ്യല്‍ അടക്കമുള്ള സഹായങ്ങള്‍ അനൂപ് ചെയ്ത് തരാറുണ്ട് എന്നും ബിനീഷ് പറയുന്നു.

സ്വപ്‌നയുമായി

സ്വപ്‌നയുമായി

സ്വപ്‌ന സുരേഷ് അറസ്റ്റിലായ ദിവസം താന്‍ അനൂപിനെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം ഓര്‍മയില്ലെന്നാണ് ബിനീഷ് പറയുന്നത്. അത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ ആരായുകയാണെങ്കില്‍ കോള്‍ ലിസ്റ്റ് നല്‍കാം എന്നും ബിനീഷ് പറയുന്നുണ്ട്.

Recommended Video

cmsvideo
    ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
    അത് കള്ളക്കഥ

    അത് കള്ളക്കഥ

    ബെംഗളൂരുവിലെ ഹോട്ടല്‍ തന്റേതാണ് എന്ന് പറയുന്നത് കള്ളക്കഥയാണെന്ന് ബിനീഷ് പറയുന്നു. അതിന് ആറ് ലക്ഷം രൂപ താന്‍ കടമായി നല്‍കിയിട്ടുണ്ട് എന്നതല്ലാതെ മറ്റൊരു ബന്ധവും ഇല്ല. ഇത്തരത്തില്‍ പല ആരോപണങ്ങളും മുമ്പും തനിക്കെതിരെ ഉയര്‍ന്നിരുന്നു എന്നും ബിനീഷ് പറയുന്നുണ്ട്.

    ഫിറോസിന് എന്തും പറയാം

    ഫിറോസിന് എന്തും പറയാം

    യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് ബിനീഷിനെതിരെ ആരോപണം ഉന്നയിച്ചത്. ഫിറോസിന് എന്ത് ആരോപണവും ഉന്നയിക്കാം എന്നായിരുന്നു ബിനീഷ് ഇതിനോട് പ്രതികരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+