കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോ​ഗ്യനിലയിൽ പുരോഗതി; ഇനി വിശ്രമം; നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

Google Oneindia Malayalam News

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

Recommended Video

cmsvideo
ശ്രീനിവാസൻ ആശുപത്രി വിട്ടു ,ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ | Oneindia Malayalam

20 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ഒടുവിലാണ് ശ്രീനിവാസനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സ നടന്നിരുന്നത്.

ഹൃദയത്തിനും അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിനും കാര്യമായ പുരോ​ഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. അതേസമയം, മാര്‍ച്ച് 30-നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിൽ എത്തിച്ചത്.

1

ആന്‍ജിയോഗ്രാം പരിശോധനയില്‍ ശ്രീനിവാസന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് അതായത്, ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മാർച്ച് 31 - വ്യാഴാഴ്ച ഇദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ നടന് അണുബാധ കണ്ടെത്തുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

'എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരുണ്ട്,കെ.റെയില്‍ ജനങ്ങളെ വഴിയാധാരമാക്കില്ല'; മുഖ്യമന്ത്രി'എല്ലാ വികസനത്തെയും എതിര്‍ക്കുന്ന ചിലരുണ്ട്,കെ.റെയില്‍ ജനങ്ങളെ വഴിയാധാരമാക്കില്ല'; മുഖ്യമന്ത്രി

2

ഇതിന് പിന്നാലെ ഏപ്രിൽ 12 - ന് ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉളളതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആശുപത്രി അധികൃതർ പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ ആണ് ഇക്കാര്യം പറഞ്ഞിരുന്നത്. എന്നാൽ, ഏപ്രിൽ 12 - ന് ഇദ്ദേഹത്തെ വെൻറിലേറ്ററിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയുന്നുണ്ട് എന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.

3

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ നിന്നും ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. പഴയ ആരോഗ്യ അവസ്ഥ വീണ്ടെടുത്തു എന്നും ആശുപ്രതിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ശ്രീനിവാസന്റെ അറുപത്തിയാറാം ജന്മദിനം ആയിരുന്നു.

ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

4

ശ്രീനിവാസന്റെ ആരോഗ്യനില : വ്യാജ വാർത്തകൾ തള്ളി സംവിധായകൻ സജിൻ ബാബു

കൊച്ചി: നടൻ ശ്രീനിവാസന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള വ്യാജ വാർത്തകളെ തള്ളി സംവിധായകൻ സജിൻ ബാബു രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രം ആണ് ഉള്ളത്. ഉടൻ തന്നെ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തും എന്ന് സജിൻ ബാബു മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആശുപത്രിയിൽ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്.

5

മൂന്ന്, നാല് ദിവസങ്ങൾക്ക് ഉളളിൽ തന്നെ ആശുപത്രിയിൽ ചികിത്സയിൽ നിന്നും വീട്ടിലേക്ക് മടങ്ങും. ഉടൻ തന്നെ ഡിസ്ചാർജ് ആകും എന്ന് പ്രതീക്ഷിക്കാം. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ ശ്രീനിവാസന്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് അയാൾ ശശി എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത മേക്കോവറിന്റെ ചിത്രം ആണ്.

6

തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടുളള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു എന്ന് നിര്‍മാതാവും തിരക്കഥാകൃത്തും ആയ മനോജ് രാംസിങ്ങും പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം ഉണ്ടായത്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നത് എല്ലാം എനിക്ക് തന്നേക്ക്...

7

കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം 'മിനിറ്റുകള്‍ക്ക് മുന്‍പ് ഐ സി യു വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോ രോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ച് കൊണ്ടുള്ള മറുപടി ആണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്ന് മനോജ് രാംസിങ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

English summary
kochi: actor sreenivasan discharged from apollo deluxe hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X