കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കടത്ത് പ്രതിക്കും മുഖ്യന്റെ ഓഫീസുമായി ബന്ധം?

  • By Aswathi
Google Oneindia Malayalam News

Gold bar
കൊച്ചി: തട്ടിപ്പിനും കള്ളക്കടത്തിനും പിടിക്കപ്പെടുന്നവരെല്ലാം പറയുന്നു തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്. ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിപിടിക്കപ്പെട്ട സരിത എസ് നായര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും തമ്മില്‍ ബന്ധമുണ്ടെന്ന പരമാര്‍ശം അന്വേഷിച്ചു വരുമ്പോഴാണ് വീണ്ടും മറ്റൊരു പഴി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട പ്രതിയുടേതാണ് മൊഴി.

സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് പിടികൂടിയ മാഹി സ്വദേശിയായ ഫയസ് അബ്ദുള്‍ ഖാദറിന് ഉന്നതരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗവുമായി ഫയസിന് അടുത്തബന്ധമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച ടെലിഫോണ്‍ രേഖകളും കസ്റ്റംസ് പിടിച്ചെടുത്തു. അതിനിടെ ചേദ്യം ചെയ്യുമ്പോള്‍ ഫയസ് ഉന്നതരുടെ പേര് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്രെ.

സ്ത്രീകളെ ഉപയോഗിച്ച് ഫയസിന് 20 കിലോ സ്വര്‍ണം കടത്താന്‍ ഉന്നതഉദ്യോഗസ്ഥരും സഹായിച്ചതായി എയര്‍പ്പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സിബിഐ പരിശോധനയില്‍ കള്ളക്കടത്തിന് ഗ്രീന്‍ചാനലിലൂടെ ഒരു ഉദ്യോഗസ്ഥന്‍ സഹായിച്ചതായി കണ്ടെത്തി.

ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് ഫയസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഉന്നതരുമായുള്ള ബന്ധം പുറത്തുവന്നത്. കേസന്വേഷണം സിബിഐ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.

English summary
In the biggest gold haul at an Indian airport, 20 gold bars valued at Rs. 5.8 crore were seized early from two women passengers from Dubai. Report says in the case main accused have close relation with chief minister Oommen Chandy's former staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X