കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ: സ്‌റ്റേഷന്‍ രൂപരേഖ നവംബറില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയിലെ റെയില്‍വേ സ്‌റ്റേഷന്‍ രൂപരേഖ തയ്യാറാക്കല്‍ നവംബറില്‍ പൂര്‍ത്തിയാകും.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറിനാണ്(ഐഐഎ) ചുമതല. 15 സ്‌റ്റേഷനുകളുടെ രൂപരേഖ തയ്യാറാക്കല്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ ഉടന്‍ തുടങ്ങുമെന്ന് ഐഐഎ അധികൃതര്‍ അറിയിച്ചു.

രൂപരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍, ഐഐഎ എന്നിവയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. സ്‌റ്റേഷനുകളുടെ ത്രിമാന മാതൃകകളാണ് തങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ സെക്രട്ടറി കൊച്ചുതൊമ്മന്‍ പറഞ്ഞു.

KOchi Metro

കൊച്ചി മെട്രോയിലെ ആദ്യ സ്‌റ്റേഷന്റെ ജോലികള്‍ 2013 സെപ്റ്റംബര്‍ 30 ന് കലൂരില്‍ തുടങ്ങിയിട്ടുണ്ട്. മെട്രോ സ്‌റ്റേഷന്‍ ശൃംഘലയിലെ പ്രധാന സ്റ്റേഷനായിരിക്കും കലൂരിലേത്. 81 മീറ്ററായിരിക്കും സ്റ്റേഷന്റെ നീളം. പൈലിങ് ജോലികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. 130 മീറ്റര്‍ നീളത്തില്‍ ബാരിക്കേഡ് തീര്‍ത്താണ് ജോലികള്‍ പുരോഗമിക്കുന്നത്.

പദ്മ ജങ്ഷനും അബാദ് പ്ലാസക്കും ഇടയിലുള്ള ജോലികള്‍ ഒരാഴ്ചക്കകം തുടങ്ങും. കലൂര്‍ മെട്രോ സ്‌റ്റേഷനും എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ മൂന്ന് സ്‌റ്റേഷനുകളാണ് ഉണ്ടാവുക. ടൗണ്‍ ഹാള്‍, മാധവ ഫാര്‍മസി, മഹാരാജാസ് കോളേജ് എന്നിവയായിരിക്കും അത്.

English summary
Work on Metro station designs is progressing and expected to be over next month. According to the Indian Institute of Architecture (IIA), which has been entrusted with the task of designing stations on various themes, work on 15 stations has already started and the remaining ones will start in a few days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X