കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉടന്‍...കലൂര്‍ മുതല്‍ കാക്കനാട് വരെ, ചെലവ് മൂവാരിയത്തോളം കോടി!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു മന്ത്രിസഭ അനുമതി മല്‍കി. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള നിര്‍മാണത്തിനാണ് മന്ത്രിസഭ ഭരണാനുമതി നല്‍കിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ ആദ്യഘട്ടം നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവിടെ ഇപ്പോള്‍ ട്രയല്‍ സര്‍വീസും നടക്കുന്നുണ്ട്.

സല്‍മാനും ഷാരൂഖിനും ഇനി 'അമ്മയില്ല'!! റീമ ലാഗു വിടവാങ്ങി...

ദക്ഷിണേന്ത്യയില്‍ ബിജെപി ചുവടുറപ്പിക്കുന്നു; ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക്, മുസ്ലിം എംപിയും!

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!

തുടക്കം കലൂരില്‍ നിന്ന്

കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തു നിന്നാണ് രണ്ടാംഘട്ട മെട്രോയുടെ നിര്‍മാണമാണ് തുടങ്ങുന്നത്. ഇത് കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുണ്ടാവും.

ചെലവ്

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ 2577 കോടി രൂപയുടെ ചെലവാണ് മന്ത്രിസഭ കണക്കാക്കിയിരിക്കുന്നത്.

11 സ്റ്റോപ്പുകള്‍

കലൂര്‍ മുതല്‍ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയ്ക്ക് 11 സ്‌റ്റോപ്പുകളുണ്ടാവും. കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം ജംക്ഷന്‍, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംക്ഷന്‍, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് ആദ്യ ക്യാംപസ്, ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട ക്യാംപസ് എന്നിവയാണ് സ്‌റ്റോപ്പുകള്‍.

ട്രയല്‍ തുടങ്ങി

കൊച്ചി മെട്രോയുടെ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായിരുന്നു. പരീക്ഷണ ഓട്ടം ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ 13 കിലോ മീറ്റര്‍ നിര്‍മാണമാണ് പൂര്‍ത്തിയായത്. ദിവസവും നാലു ട്രെയിനുകള്‍ ട്രയല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ആറു ട്രെയിനുകള്‍

മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ രാത്രി 11 മണി വരെ 10 മിനിറ്റ് ഇടവിട്ടാവും സര്‍വീസുകള്‍.

നിരക്കുകള്‍

കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്ക് 10 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപയാവും. കളമശേരി വരെ 30 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

ഉദ്ഘാടനം ഈ മാസം

ഈ മാസം തന്നെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക.

English summary
Kochi metro second stage to start soon.
Please Wait while comments are loading...