Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പര്‍ 18 പോക്സോ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരിയ്‌ക്കെതിരെ മജിസ്‌ട്രേറ്റിന് ഊമക്കത്ത്

കോഴിക്കോട്: നമ്പര്‍ 18 പോക്സോ കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റിന് ഊമക്കത്ത് ലഭിച്ചു. പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഊമക്കത്തില്‍ എഴുതിയിരിക്കുന്നത്. മേല്‍വിലാസമില്ലാത്ത കത്ത് കോഴിക്കോട് മജിസ്‌ട്രേറ്റ് പന്തീരങ്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്. പന്തീരങ്കാവ് പൊലീസ് സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുകയാണ്. എന്നാല്‍ ഭീഷണിയുടെ സ്വരത്തിലുള്ള വ്യാജ പരാതിയാണെന്നാണ് പോക്സോ കേസിലെ പരാതിക്കാരി പറയുന്നത്.

അതേസമയം നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ ചോദ്യം ചെയ്യലിനായി മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് അഞ്ജലി റിമാ ദേവ് ഹാജരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഞ്ജലി റിമാ ദേവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലി റിമാ ദേവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനിടെയാണ് അഞ്ജലി റിമാ ദേവ് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായത്.

pocso

അതേസമയം നമ്പര്‍ 18 പോക്സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം എല്‍ എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണെന്ന് അഞ്ജലി റിമാ ദേവ് പറഞ്ഞു. എം എല്‍ എയുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണം എന്നാണ് അഞ്ജലി പറയുന്നത്. പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി. അഞ്ജലി റിമാ ദേവാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നു. അതേസമയം അഞ്ജലി റിമാ ദേവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+