അമ്മയ്‌ക്കെതിരെ വനിതാ കൂട്ടായ്മ രംഗത്ത്, നടിയെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: താര സംഘടന അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയാണ് നടിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല. തുടര്‍ന്നാണ് സ്ത്രീ സംഘടന വനിതാ കമ്മീഷനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിശദമായ ചര്‍ച്ച ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ജനറല്‍ ബോഡിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലുള്ളത് എന്നതിനാലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നത്.

rimakallingal

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ഇത്. നടിക്ക് നിയമസഹായവും നല്‍കുന്നുണ്ട്. ഇതുസംബന്ധിച്ച് അടിയന്തര നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ടാണ് വനിത കമ്മീഷന് പരാതി നല്‍കിയതെന്ന് സിനിമാ രംഗത്തെ സ്ത്രീകളുടെ കൂട്ടയ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

English summary
Kochi women in cinema collective.
Please Wait while comments are loading...