സിപിഎം കൊടുക്കുമോ ചിറ്റിലപ്പള്ളിക്ക് 5ലക്ഷം?
കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അഞ്ച് ലക്ഷം കാരണം നാട്ടിലുള്ളവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്. എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഒരു അഞ്ച് ലക്ഷം രൂപ കൊണ്ട് ചിറ്റിലപ്പള്ളിയും ഒപ്പം മറ്റു ചിലരും നടത്തിയത്. എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് സമരത്തില്‍ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ചതോടെയാണ് സംഭവങ്ങള്‍ ചിറ്റിലപ്പള്ളിയുടെ പിടി വിട്ട് പോയത്.
സന്ധ്യയ്ക്കൊപ്പം, ദില്ലിയില്‍ മണല്‍മാഫിയയ്ക്കെതിരെ സമരം ചെയ്തിരുന്ന കണ്ണൂര്‍ക്കാരി ജസീറയ്ക്ക് അഞ്ച് ലക്ഷം കൊടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ക്ലിഫ് ഹൗസ് സമരം അട്ടിമറിച്ച സന്ധ്യയ്ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ജോര്‍ജ്ജ്, താന്‍ പണ്ട് ചിറ്റിലപ്പള്ളിയില്‍ നിന്നും സ്വീകരിച്ച അഞ്ച് ലക്ഷം തിരിച്ചുകൊടുക്കുമെന്ന് പരസ്യമായി പറഞ്ഞു.

സന്ധ്യയുടെ കൂടെ നിന്ന് 5 ലക്ഷം വാങ്ങില്ല എന്ന് പറഞ്ഞ് ജസീറ ചിറ്റിലപ്പള്ളിയുടെ 5 ലക്ഷം ഒരിക്കല്‍ നിഷേധിച്ചതാണ്. ദില്ലിയില്‍ നിന്നും തിരിച്ചുവന്നപ്പോഴാണ് ആ അഞ്ച് ലക്ഷം കിട്ടിയാല്‍ കൊള്ളാമെന്ന് ജസീറയ്ക്ക് തോന്നിയത്. കുട്ടികളെയും കൂട്ടി ചിറ്റിലപ്പളളിയുടെ വീട്ടുപടിക്കല്‍ സമരം തുടങ്ങി ജസീറ. ഒന്നുകില്‍ 5 ലക്ഷം അല്ലെങ്കില്‍ തരില്ല എന്ന പരസ്യപ്രഖ്യാപനം. ഇതിലൊന്ന് കിട്ടിയേ തീരൂ എന്ന ജസീറ. ചിറ്റിലപ്പള്ളി പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
കച്ചവടക്കാരനായ കൊച്ചൗസേപ്പുണ്ടോ വിടുന്നു, പണ്ട് വാങ്ങിയ 5 ലക്ഷം തിരിച്ചുതരുമെന്ന് പരസ്യപ്രസ്താവന നടത്തിയ സി പി എം പ്രവര്‍ത്തകനായ ജോര്‍ജിന് കത്തയച്ചിരിക്കുകയാണ് ചിറ്റിലപ്പള്ളി ഇപ്പോള്‍. വൈദികന് വൃക്കദാനം നടത്തിയതിന് പാരിതോഷികമായി കഴിഞ്ഞവര്‍ഷമാണ് ചിറ്റിലപ്പള്ളി ജോര്‍ജിന് അഞ്ചുലക്ഷം നല്‍കിയത്. എന്തായാലും ചിറ്റിലപ്പളളിയുടെ അഞ്ച് ലക്ഷം തിരിച്ചുകൊടുക്കാന്‍ വേണ്ടി സി പി എം പിരിവ് തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications