Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടകര കുഴല്‍പണം എത്തിയത് കര്‍ണാടക ബിജെപിയില്‍ നിന്ന്? ആരോപണം ശക്തം, ഇഡി അന്വേഷണം എവിടെ...

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാന നേതാക്കളെ അടക്കം അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തിയത്. എന്തായാലും സംസ്ഥാന നേതാക്കള്‍ ആരും ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല.

കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ പണം എത്തിച്ചത് എന്നാണ് വാര്‍ത്തകള്‍. കര്‍ണാടകത്തിലെ ബിജെപി കേന്ദ്രത്തില്‍ നിന്നാണ് ഈ പണം കേരളത്തില്‍ എത്തിയത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ നോക്കാം...

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്നാണ് കോടികളുടെ കുഴല്‍പണം കേരളത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആലപ്പുഴ സ്വദേശിയായ കര്‍ത്തയ്ക്ക് നല്‍കായിരുന്നു ഈ പണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പണം വന്ന വഴി

പണം വന്ന വഴി

സുനില്‍ നായിക് ആണ് കര്‍ണാടകത്തില്‍ നിന്ന് പണം കൈപ്പറ്റിയത്. അതിന് ശേഷം ഇത് ധര്‍മരാജനെ ഏല്‍പിക്കുകയായിരുന്നു. ധര്‍മരാജന്‍ വഴി ഇത് ആലപ്പുഴയിലേക്ക് എത്തിക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. കേസില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതായി ഇവരെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

അതും ബിജെപി നേതാവ്

അതും ബിജെപി നേതാവ്

സുനില്‍ നായിക്കിന്റേയും ധര്‍മരാജന്റേയും മൊഴിയില്‍ പറയുന്നത് ആലപ്പുഴക്കാരനായ കര്‍ത്ത ബിജെപി നേതാവാണ് എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന നേതാക്കള്‍

സംസ്ഥാന നേതാക്കള്‍

ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശിനോയും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി ഗിരീഷിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പേരും ഹാജരായില്ല. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഔദ്യോഗികമായി തന്നെ നോട്ടീസ് അയച്ചിട്ടുണ്ട്.

കോടികള്‍

കോടികള്‍

മൂന്നര കോടി രൂപ തട്ടിയെടുക്കപ്പെട്ട സംഭവം ആണ് കൊടുകരയില്‍ നടന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകത്തില്‍ നിന്ന് അതിന്റെ എത്രയോ മടങ്ങ് തുക കേരളത്തിലേക്ക് എത്തിച്ചുണ്ട് എന്നാണ് ഇപ്പോഴുയരുന്ന ആരോപണം. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിണ്ടാട്ടമില്ലാതെ ഇഡി

മിണ്ടാട്ടമില്ലാതെ ഇഡി

കേരളത്തിലേക്ക് എത്തിയത് കള്ളപ്പണം ആണെന്ന് വ്യക്തമായ വിവരം ലഭിച്ചതിന് ശേഷവും കേന്ദ്ര ഏജന്‍സികള്‍ ഇടപെടാത്തത് എന്താണെന്ന ആക്ഷേപവും ശക്തമാണ്. ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നേരത്തേ തന്നെ ഇത് സംബന്ധിച്ച് ഇഡിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃശൂര്‍ സ്വദേശിയായ ടിഎന്‍ മുകുന്ദനും ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്.

കേരളത്തില്‍ ആടിത്തിമിര്‍ത്ത ഇഡി

കേരളത്തില്‍ ആടിത്തിമിര്‍ത്ത ഇഡി

കേരളത്തില്‍, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറ്റവും വിവാദമായത് ഇഡിയുടെ അന്വേഷണം ആയിരുന്നു. സ്വര്‍ണക്കടത്തില്‍ തുടങ്ങി ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ എല്ലാം ഇഡി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പെട്ട കേസ് ആയതിനാലാണ് കുഴല്‍പണ കേസില്‍ അന്വേഷണം നടത്താത്തത് എന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

കര്‍ണാടക സംഘം

കര്‍ണാടക സംഘം

കേരളത്തില്‍ ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ നിയന്ത്രിച്ചിരുന്നത് കര്‍ണാടക ബിജെപിയില്‍ നിന്നുള്ള സംഘം ആയിരുന്നു. അതുകൊണ്ട് തന്നെ, കള്ളപ്പണം വന്ന വഴി സംബന്ധിച്ച് വിശദമായ അന്വേഷണം വേണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+