കൊടകര കുഴൽപ്പണക്കേസ്:കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: അന്വേഷണം അതിവിചിത്രമെന്ന് പ്രതികരണം
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആരംഭിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് സുരേന്ദ്രനെ വിട്ടയച്ചിട്ടുള്ളത്. തൃശ്ശൂർ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്തത്. ഇതോടെ പുറത്തേക്കിറങ്ങുന്ന സുരേന്ദ്രനെ സ്വീകരിക്കാൻ പോലീസ് ക്ലബ്ബിന് പുറത്ത് ബിജെപി പ്രവർത്തകർ കൂട്ടമായി എത്തിയിരുന്നു. അതേ സമയം കുഴൽപ്പണക്കേസിൽ വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നാണ് ചോദ്യം ചെയ്യലിന് ഹാജരായ ശേഷം സുരേന്ദ്രൻ പ്രതികരിച്ചത്. തനിക്ക് കേസുമായി ബന്ധമില്ലെന്നും ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പോലീസ് കുറേ കാര്യങ്ങൾ ചോദിച്ചുവെന്നും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം. പരാതിക്കാരന്റെ കോൾ ലിസ്റ്റിൽ ആരെല്ലാം വിളിച്ചു എന്നത് സംബന്ധിച്ചാണ് അന്വേഷണം. അവരെയെല്ലാം അറിയാമോ എന്ന് ചോദിച്ചു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
കുഴൽപ്പണം കവർന്ന കേസിലെ പരാതിക്കാരനായ ധർമ്മരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുള്ളത്. മൂന്നരക്കോടിയുടെ കള്ളപ്പണം കവർച്ച നടന്ന ഇതേ ദിവസവും ധർമരാജൻ സുരേന്ദ്രന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇക്കാര്യം പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന് പുറമേ കോന്നിയിൽ നിന്ന് ഇരുവരും തമ്മിൽ കണ്ടുവെന്നതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊടകര കുഴൽപ്പണക്കേസിൽ നഷ്ടമായിട്ടുള്ളത് ബിജെപിയുടെ കുഴൽപ്പണമാണെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ജൂലൈ ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ സുരേന്ദ്രൻ സമയം ആവശ്യപ്പെട്ടത് പ്രകാരം ചോദ്യം ചെയ്യൽ ജൂലൈ 14ലേക്ക് നീട്ടുകയായിരുന്നു.
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications