Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറാന്‍ ഇറങ്ങിയ മാസം ഒന്നാം തിയ്യതി തന്നെ ജലീല്‍ രാജിവച്ചു; യാദൃശ്ചികമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: ഇന്ന് രാവിലെയാണ് കെടി ജലീല്‍ മന്ത്രി പദവി രാജിവച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സ്വീകരിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ലോകായുക്ത വിധി ജലീലിനെതിരെയുണ്ടായത്. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ മന്ത്രിപദവി ദുരുപയോഗം ചെയ്തുവെന്നാണ് ലോകായുക്ത കണ്ടെത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി ജലീലിനെ കൈവിട്ടത്. ഒടുവില്‍ അദ്ദേഹം രാജിവെക്കുകയായിരുന്നു.

p

റമദാന്‍ മാസം ഒന്ന് ആണ് ഇന്ന്. ഇന്നു തന്നെ ജലീല്‍ രാജിവച്ചത് യാദൃശ്ചികമല്ലെന്നും ദൈവ വിധിയാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് ന്യായീകരിക്കാന്‍ ഖുറാനെയും ഹദീസിനെയും കൂട്ടുപിടിച്ച വ്യക്തിയാണ് ജലീല്‍ എന്നും അദ്ദേഹം പറയുന്നു. ജലീലിന്റെ രാജി ഖുറാന്‍ ഇറങ്ങിയ മാസം ഒന്നാം തിയ്യതി തന്നെ ആയതും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് കുറിുപ്പ് ഇങ്ങനെ...

സത്യം ജയിച്ചു..
എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുറാനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.
ഏവര്‍കും റമദാന്‍ മുബാറക്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+