കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോഴത്തെ നോട്ട് ക്ഷാമം മോദിയുടെ ബുദ്ധി? കൃത്രിമ ക്ഷാമമത്രേ!! കാരണം ഇതാണ്!!

നിലവില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിനു കാരണം ജനങ്ങളെ കറന്‍സി ഇതര ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് നയിക്കാനുളള ദുഷ്ടലാക്കാണെന്നും കോടിയേരി ആരോപിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എടിഎമ്മുകളും ട്രഷറികളിലും പണം ഇല്ല. വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉത്സവ സീസണില്‍ നോട്ട് കിട്ടാതായതോടെ ജനങ്ങളും വലഞ്ഞിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം കൃത്രിമമെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

നോട്ട് ക്ഷാമത്തില്‍ മോദിക്കെതിരെ ആഞ്ഞടിക്കാനും കോടിയേരി മറന്നില്ല. നിലവില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിനു കാരണം ജനങ്ങളെ കറന്‍സി ഇതര ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് നയിക്കാനുളള ദുഷ്ടലാക്കാണെന്നും കോടിയേരി ആരോപിച്ചു. ഇത് പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറയുന്നു. നോട്ട് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

 ഡിജിറ്റല്‍ ഇടപാടിനായി

ഡിജിറ്റല്‍ ഇടപാടിനായി

നിലവിലുള്ളത് കൃത്രിമ ക്ഷാമമാണെന്നാണ് കോടിയേരി പറയുന്നത്. ജനങ്ങളെ കറന്‍സി ഇതര ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറയുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടണമെന്നും അദ്ദേഹം.

 അവകാശ ലംഘനം

അവകാശ ലംഘനം

സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക ഏത് രീതി സ്വീകരിക്കണമെന്നത് ജനങ്ങളുടെ സ്വാതന്ത്രം അവകാശവുമാണെന്ന് കോടിയേരി. എന്നാല്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്ന് കോടിയേരി പറയുന്നു.

 ജനങ്ങള്‍ പ്രയാസത്തില്‍

ജനങ്ങള്‍ പ്രയാസത്തില്‍

നോട്ട് അസാധുവാക്കലിന് ശേഷം നോട്ട് ലഭ്യത ഉറപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തികഞ്ഞ അനാസ്ഥയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക റിസര്‍വ് ബാങ്ക് ട്രഷറികള്‍ക്ക് നല്‍കാത്തതു മൂലം ശമ്പള വിതരണം താറുമാറാകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണില്‍ പോലും എടിഎമ്മുകള്‍ കാലിയായിരിക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം.

 കേട്ടുകേള്‍വി ഇല്ലാത്തത്

കേട്ടുകേള്‍വി ഇല്ലാത്തത്

രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയിരിക്കുന്ന സര്‍വീസ് ചാര്‍ജ് വര്‍ധന കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് കോടിയേരി പറയുന്നു. പുതു സ്വകാര്യ ബാങ്കുകള്‍ നടത്തുന്ന ജനവിരുദ്ധ ബാങ്കിങ് സംവിധാനത്തിലേക്ക് പൊതുമേഖല ബാങ്കുകളെയും എത്തിക്കുന്നതിനുള്ള നീക്കമാണിതെന്നും കോടിയേരി ആരോപിക്കുന്നു.

 അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

മാസത്തില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 57 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന നിബന്ധന ബാങ്ക് നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യാമാണെന്നും കോടിയേരി പറയുന്നു. സ്വര്‍ണപ്പണയം പോലുള്ള സാധാരണക്കാര്‍ക്കുള്ള വായ്പകളോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെറുകിട വായ്പകള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്ബിഐ നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടിയേരി.

 തിരിച്ചടി

തിരിച്ചടി

നോട്ട് നിരോധന സമയത്തുണ്ടായിരുന്ന നിയന്ത്രങ്ങള്‍ നീക്കിയതോടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാട് കുറഞ്ഞതായി റിസര്‍വ് ബാങ്ക് പറയുന്നു. പിഒസ് യന്ത്രങ്ങളിലൂടെയുള്ള കാര്‍ഡ് ഇടപാട് ഫെബ്രുവരിയില്‍ 64,200 കോടി രൂപയായി താഴ്‌ന്നെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. 2016ല്‍ 89, 180 കോടിയായിരുന്നു ഇത്. ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് കടക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ഇതി തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചനകള്‍.

English summary
kodiyeri balakrishnan against centre government on currency scarcity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X