കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്കെതിരെ പാളയത്തിൽ പട? മകനെതിരെയുള്ള പരാതി പുറത്തുകൊണ്ടുവന്നത് കേന്ദ്ര നേതാവ്!

  • By Desk
Google Oneindia Malayalam News

തിരുവന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്നുവന്ന സാമ്പത്തിക തട്ടിപ്പ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിപിഎമ്മിനകത്ത് വമ്പിച്ച ചർച്ചകളും ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്. എന്നാൽ ഈ ആരോപണം പുറത്തു വന്നതിന് പിന്നിൽ ഉന്നത കേന്ദ്ര നേതാവാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. കോൺഗ്രസുമായുള്ള സഹകരണത്തെ ചോല്ലി പാർട്ടിയിൽ ഉടലെടുത്ത ഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് വിവരം.

<strong>കോടിയേരിയുടെ മകനെതിരെ ദുബായിൽ അങ്ങിനൊരു പരാതിയില്ല; വെറും ആരോപണം, പ്രതികരിക്കാനില്ലെന്ന് ബിനോയ് </strong>കോടിയേരിയുടെ മകനെതിരെ ദുബായിൽ അങ്ങിനൊരു പരാതിയില്ല; വെറും ആരോപണം, പ്രതികരിക്കാനില്ലെന്ന് ബിനോയ്

കോൺഗ്രസുമായി തിരഞ്ഞെടുപ്പിൽ സഖ്യം വേണമെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയുടെ വാദം തള്ളിയതിന് തൊട്ടു പിന്നാലെയാണ് കോടിയുടെ മകനെതിരായ ആരോപണം പുറത്ത് വന്നിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റിയിലെ ഉന്നത നേതാവിന്റെ പ്രതികാരമാണോ ഇതിന് പിന്നെലന്ന സംശയം ഉടലെടുക്കുന്ന സ്വാഭാവികം. സംസ്ഥാന നേതാക്കൾ ഇതിനെ കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

യെച്ചൂരിയുടെ വാദത്തെ തള്ളി

യെച്ചൂരിയുടെ വാദത്തെ തള്ളി

തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാം എന്ന യെച്ചൂരിയുടെ വാദത്തെ ഏറ്റവും കൂടുതൽ എതിർത്തത് കേരള ഘടകമാണ്. ഇതാണ് സംശയിക്കാൻ കാരണമാകുന്നത്. വിഎസ് അച്യുതാനന്ദനൊഴികെ കേരളത്തിൽ‌ നിന്നുള്ള എല്ലാ നേതാക്കളും യെച്ചൂരിയുടെ വാദത്തെ തള്ളിയിരുന്നു.

ബിനോയ് തന്നെ വിശദീകരിക്കും

ബിനോയ് തന്നെ വിശദീകരിക്കും

തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു.

പരാതി ഒതുക്കി തീർക്കാൻ ശ്രമം

പരാതി ഒതുക്കി തീർക്കാൻ ശ്രമം

അതേസമയം അരോപണത്തിൽ പാർട്ടി ഇടപെടേണ്ട ആവസ്യമില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞിരിക്കുന്നത്. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമമാണ് നടക്കുന്നത്.

നേതാക്കൾ നീങ്ങുന്നത് കരുതലോടെ

നേതാക്കൾ നീങ്ങുന്നത് കരുതലോടെ

കോടിയേരിക്കെതിരെയുള്ള ആരോപണം വളരെ ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സർക്കാരിനെ തന്നെ പ്രതികൂട്ടിലാക്കാൻ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർപോലും ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല. നേതാക്കൾ കരുതലോടെയാണ് നീങ്ങുന്നത്.

ഇന്റർപോൾ നോട്ടീസ്

ഇന്റർപോൾ നോട്ടീസ്

ബിനോയ് കോടിയേരി കോടതിയിൽ ഹജരാകുകയോ പണം തിരിച്ചു നൽകുകയോ വേണമെന്നാണ് കമ്പനിയുടെ ആവശ്യം. അല്ലെങ്കിൽ ഇന്റർ പോൾ നോട്ടീസിനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കമ്പനി പറയുന്നു. ഇൻറർ പോൾ നോട്ടീസ് പുറപ്പെടുവിച്ചാലും പാർട്ടി ഇതിലും വലിയ പ്രതിസന്ധിയിലാകും.

പണം വാങ്ങിയത് ബിസിനസ് ആവശ്യങ്ങൾക്ക്

പണം വാങ്ങിയത് ബിസിനസ് ആവശ്യങ്ങൾക്ക്

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

English summary
Kodiyeri Balakrishnan's elder son issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X