കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് കോടിയേരിയുടെ ശ്രമം: മുരളീധരന്‍

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷക്കാര്‍ ഇല്ലെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ കെ മുരളീധരന്‍ എം പി. പിണറായി വിജയന് ശേഷം നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് കോടിയേരി ബാലകൃഷ്ണന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും ഇതുവരെ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സി പി ഐ എം എന്നും അദ്ദേഹം ആരോപിച്ചു.

'ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സി പി ഐ എം. അത് കോടിയേരി ബാലകൃഷ്ണന് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചര്‍ച്ച കൊണ്ടുവരുന്നതിന്റെ പിന്നില്‍ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട.' കമ്യൂണിസ്റ്റുകാര്‍ ഇങ്ങനെ പച്ചയ്ക്കു വര്‍ഗീയത പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു.

യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്യുവതി പരാതി നല്‍കി; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്, തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

1

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തിലും ഇന്നും കോടിയേരി ഈ വിമര്‍ശനം ആവര്‍ത്തിച്ചിരുന്നു. ഇന്ത്യ ഹിന്ദുക്കളാണ് ഭരിക്കേണ്ടത് എന്ന രാഹുല്‍ ഗാന്ധിയുടെ നയമാണോ കേരളത്തിലെ കോണ്‍ഗ്രസിനുമുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു. കോണ്‍ഗ്രസിന് മതേതര മുഖം നഷ്ടമായെന്നും ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞുവെന്നും കോടിയേരി പറഞ്ഞിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എല്‍ ജേക്കബിനെ കെ പി സി സി പ്രസിഡന്റാക്കി. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതിനിധ്യം കൊടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നതെന്നും കോടിയേരി പറഞ്ഞു. വര്‍ഷങ്ങളായി പാലിക്കുന്ന ഈ കീഴ്വഴക്കം ലംഘിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.

3

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടതെന്നുമല്ലേ രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. ഈ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം അവഗണിച്ച് ഒതുക്കി വെച്ചിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗുലാം നബി ആസാദ്, കെ.വി.തോമസ് , സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരെയെല്ലാം ഒതുക്കി വെച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയതയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam
4

അതേസമയം സി പി ഐ എം നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരിക്കലും ഇക്കാര്യം അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടതുപക്ഷത്തില്‍ ഏത് വിഭാഗത്തില്‍പ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ആളായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ കോടിയേരിയുടെ പ്രസ്താവനയോട് രൂക്ഷമായാണ് സുധാകരന്‍ പ്രതികരിച്ചിരുന്നത്. കോടിയേരി വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സി പി ഐ എം നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സുധാകരന്റെ മറുപടി.

English summary
Kodiyeri Balakrishnan's goal is to make the current Public Works Minister Muhammad Riyas the Chief Minister after Pinarayi Vijayan says K Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X