Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് ഫേസ്ബുക്കിലല്ല പറയേണ്ടത്; ജയരാജന്റെ മകന് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇടം ലഭിക്കാതിരുന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ പി ജയരാജന്‍ അനുകൂല പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെ മകന്‍ ആയാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്ന് കോടിയേരി പറഞ്ഞു. എല്ലാ നേതാക്കളും ജനഹൃദയത്തിലുണ്ടെന്നും വിഷയത്തില്‍ പി ജയരാജന്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

കൊച്ചിയില്‍ നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പി ജയരാജന് ഇടം ലഭിക്കാതിരുന്നതാണ് ജയരാജന്‍ അനുകൂലികളെ ചൊടിപ്പിച്ചത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും അഭിവാദ്യം നേര്‍ന്ന് ജയരാജന്‍ പങ്കുവെച്ച പോസ്റ്റിലും അദ്ദേഹത്തിന്റെ അനുകൂലികള്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ ചെറിയ രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

1

ഇതിന് പിന്നാലെ റെഡ് ആര്‍മി ഒഫിഷ്യല്‍സ് എന്ന ഫേസ്ബുക്ക് പേജിലാണ് ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പി ജയരാജന്‍ ഇത്തവണ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളില്‍ അല്ല ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം, എന്നിങ്ങനെയുള്ള വാചകങ്ങളോടെയായിരുന്നു പോസ്റ്റുകള്‍. ഇതിന് ശേഷമാണ് ജയരാജന്റെ മകന്‍ ജെയിന്‍ രാജും ഫേസ്ബുക്കില്‍ സമാന പ്രതികരണം നടത്തിയത്. ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ തന്നെയാണ് സ്ഥാനം എന്നായിരുന്നു ജെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

2

ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം അല്ലാതെ ഫേസ്ബുക്കിലല്ല പറയേണ്ടത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. ജനഹൃദയങ്ങളില്‍ ഉള്ളത് ഒരാള്‍ മാത്രമല്ല. പാര്‍ട്ടി നേതാക്കളെല്ലാം ജനഹൃദയങ്ങളിലുണ്ട്. പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടി നയങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയരുത്. ഒറ്റക്കെട്ടായെടുത്ത തീരുമാനം പി ജയരാജന്‍ ഉള്‍പ്പടെ അംഗീകരിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

3

അതേസമയം പാര്‍ട്ടിയില്‍ എന്തു പദവി കിട്ടുമെന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. പദവിയല്ല നിലപാടാണ് പ്രധാനമെന്ന് വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം ജയരാജന്‍ പ്രതികരിച്ചു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി പി ഐ എമ്മെന്നും ഓരോ പ്രവര്‍ത്തകനും സി പി ഐ എം പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനവും സ്വയം വിമര്‍ശനവുമുള്ള ഏക പാര്‍ട്ടിയാണ് സി പി ഐ എം. തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു.

4

എന്നാല്‍ മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ജയരാജന്‍ അനുകൂല പോസ്റ്റുകളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജയരാജന്റെ സമൂഹമാധ്യമത്തിലെ ഫാന്‍സ് കൂട്ടായ്മ ആയിരുന്ന പി ജെ ആര്‍മിയെ പാര്‍ട്ടി നിയന്ത്രിച്ചാണ് 'റെഡ് ആര്‍മി' എന്ന് പേരുമാറ്റിയത്. വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റിടരുതെന്നും നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ റെഡ് ആര്‍മി ഒഫീഷ്യല്‍ പേജില്‍ ജയരാജനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞു. 'കണ്ണൂരിന്‍ ചെന്താരകമല്ലോ പി ജയരാജന്‍ ധീരസഖാവ്' എന്ന വാഴ്ത്തുപാട്ടും പേജില്‍ പ്രത്യക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+