കോടിയേരിയ്ക്ക് അകമ്പടി പോയ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ടു; പോലീസുകാരന്‍ മരിച്ചു

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് ഒരു മരണം. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ആയ പ്രവീണ്ഡ ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

Accident

കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പോലീസ് വാഹനം ആണ് അപകടത്തില്‍ പെട്ടത്. തിരുവല്ലയ്ക്കടുത്തുള്ള പൊടിയാടിയില്‍ വച്ചായിരുന്നു സംഭവം.

പോലീസ് വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയാണ്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എസ്‌ഐക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച പ്രവീണ്‍ കടയ്ക്കല്‍ സ്വദേശിയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kodiyeri Balakrishnan's Police Escort Jeep met with an accident, one death reported

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്