കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് പ്രവേശനം; നിലപാട് എടുക്കാന്‍ സമയമായില്ലെന്ന് കോടിയേരി; ചര്‍ച്ച തുടര്‍ന്നാലോ?

  • By News Desk
Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ നിലപാട് എടുക്കാന്‍ സമയമായില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

യുഡിഎഫില്‍ നിന്നും പുറത്തായിക്കിയെന്നല്ല കണ്‍വീനര്‍ പറഞ്ഞത്. യുഡിഎഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേത്. കാര്യങ്ങള്‍ കലങ്ങി തെളിഞ്ഞ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കൊടിയേരിയുടെ പ്രതികരണം.

kodiyeri

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തേ ഉണ്ടാക്കിയ ധാരണ ലംഘിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചല്ലെന്നായിരുനനു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്റെ പ്രതികരണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നായിരുന്നു യുഡിഎഫ് നിര്‍ദ്ദേശം.

എന്നാല്‍ രാജിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ചത്. ഒറ്റരാത്രി കൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് സ്ഥാനം നല്‍കാനാവില്ലെന്ന് ജോസ് വിഭാഗം ആവര്‍ത്തിച്ചു. ഇതോടെ പല തവണയായി യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.

സ്ഥാനമൊഴിയണമെന്ന് കോണ്‍ഗ്രസും യുഡിഎഫും കത്തിലൂടേയും ആവശ്യപ്പെട്ടെങ്കിലും രാജിയ്ക്ക് ചില ഉപാധികള്‍ ജോസ് വിഭാഗം മുന്നോട്ട് വെയ്ക്കുകയായിരുന്നു. അടുത്ത നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ്, ജോസഫ് ഭാഗങ്ങളുടെ സീറ്റടക്കമുള്ള കാര്യങ്ങളില്‍ രാജിവെക്കാമെന്നും ജോസ് കെ മാണി യുഡിഎഫ് നേതൃത്വം അറിയിച്ചു.

എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസും പിജെ ജോസഫും സ്വീകരിച്ചത്.രാജിയ്ക്ക് ശേഷം മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തിരുമാനമെടുക്കൂവെന്നും ഇരു പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കിയിരുന്നു. . ഇതോടെ രാജിയില്ലെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ ജോസ് കെ മാണി വിഭാഗം തിരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അധികാരം ഒഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു പിജെ ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇതിനിടയിലാണ് ഇപ്പോള്‍ ജോസ് കെ വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിരിക്കുന്നത്.

 കേരളത്തിൽ ഇന്ന് 121പേർക്ക് കോവിഡ്!! ഒരു മണം!! ഏറ്റവും കൂടുതൽ രോഗികൾ തൃശ്ശൂരിൽ! 79 പേർക്ക് രോഗമുക്തി കേരളത്തിൽ ഇന്ന് 121പേർക്ക് കോവിഡ്!! ഒരു മണം!! ഏറ്റവും കൂടുതൽ രോഗികൾ തൃശ്ശൂരിൽ! 79 പേർക്ക് രോഗമുക്തി

ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരിജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി

English summary
Kodiyeri Balarishnan On Jose k Mani group Kerala Congress Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X