കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം; പൊലീസ് സംരക്ഷണം നല്‍കാത്തതുകൊണ്ടെന്ന്

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധത്തെ വിശദീകരിച്ച് വിശദീകരിച്ച് സി പി എം സംഭവം ആകെ വഷളാക്കുകയാണോ. ടി പിയെ കൊന്നതില്‍ സി പി എമ്മിന്റെ അദൃശ്യ കൈയ്യുണ്ടെന്ന് കേരള സംസ്ഥാനം വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിലും സി പി എം അനുഭാവികള്‍ കൊലയക്ക് പിന്നിലുണ്ട്. പിടിക്കപ്പെട്ടവരെ ചൂണ്ടിക്കാട്ടിത്തന്നെ ഇക്കാര്യം വ്യക്തമാക്കാവുന്നതാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും സംഭവം നടന്നതുമുതല്‍ ഇതുനരെ സി പി എം തരുന്ന വിശദീകരണമാണ് ഏറെ കൗതുകം. ഒടുവില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തെടുത്താണ് സി പി എം കേരളീയരെ ചിരിപ്പിച്ചത്. സംഭവമെന്തോ ആകട്ടെ ഇപ്പോള്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടാനുണ്ടായ ഒരു പ്രധാന കാരണം കണ്ടെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല ടി പി കൊല്ലപ്പെട്ടതിന് കാരണം അദ്ദേഹത്തിന് മതിയായ പൊലീസ് സംരക്ഷണ നല്‍കാത്തതാണത്രെ.

kodiyeri

ഇപ്പോള്‍ ആര്‍ എം പി നേതാക്കള്‍ക്ക് നല്‍കുന്ന സംരക്ഷണം എന്തുകൊണ്ട് അന്ന് ടി പി ചന്ദ്രശേഖരന് നല്‍കിയില്ലെന്നാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടെയായ കൊടിയേരി ബാലകൃഷ്ണന്റെ ചോദ്യം.

ടി പിയ്ക്ക് മതിയായ പൊലീസ് സംരക്ഷണം നല്‍കാത്തതാണ് മരണത്തിന് കാരണം. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തന്നയാണെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നു. എല്‍ ഡി എഫ് ഭരണകാലത്ത് ടി പിയ്ക്ക് സംരക്ഷണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

English summary
CPM Politburo member Kodiyeri Balakrishnan has said that T P was murdered since there was police protection for him. Chief Minister Oommen Chandy is responsible for TP’s murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X