കൊടുങ്ങല്ലൂർ ഹണിട്രാപ്പ്; മുഖ്യപ്രതി പിടിയിൽ, കുടുക്കിയത് തൃശൂർ സ്വദേശിയെ, സംഭവം ഇങ്ങനെ...
കൊടുങ്ങല്ലൂർ: യുവാവിനെ യുവതികള്‍ക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മുഖ്യപ്രതി ഒല്ലൂര്‍ മരത്താക്കര അക്കരപ്പുറം വീട്ടില്‍ നൈസണിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വള്ളിവട്ടം ഇടവഴിക്കല്‍ ഷെമീന (38), തൃശ്ശൂര്‍ പള്ളത്തുപറമ്പില്‍ അനൂപ്കുമാറി (24) നെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപാർട്ടമെന്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി. യുവാവിൽ നിനന് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.

ഇതാദ്യമായല്ല ഷെമീനയും കൂട്ടാളികളും അറസ്റ്റിലാകുന്നത്. സമാനമായ സാഹചര്യത്തില്‍ ഷെമീനയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഇതേ അപ്പാര്‍ട്‌മെന്റില്‍ എത്തിച്ച് പണം തട്ടുകയായിരുന്നു പ്രതികള്‍. ഇതിന് പിന്നാലെയാണ്തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെയും പ്രതികള്‍ കൊടുങ്ങല്ലൂരിലെത്തിച്ച് പണം തട്ടിയതായി ഉയർന്നത്.












Click it and Unblock the Notifications