കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരുടെ പിതൃസഹോദരന്‍ കൃഷ്ണന്‍ നായരെ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റാക്കി സിപിഐഎം...

കണ്ണൂരില്‍ നടന്ന കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിലാണ് കോലിയക്കോട് കൃഷ്ണന്‍ നായരെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: തിരുവനന്തപുരം ലോ അക്കാദമിയിലെ സമരം കത്തിക്കയറുന്നതിനിടെ ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ കര്‍ഷക സംഘം പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഐഎമ്മും ലോ അക്കാദമി മാനേജ്‌മെന്റും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ കര്‍ഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

കണ്ണൂരില്‍ നടന്ന കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിലാണ് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. വൈദ്യുതി മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എംഎം മണിയായിരുന്നു നിലവിലെ കര്‍ഷക സംഘം പ്രസിഡന്റ്.

എംഎം മണി മന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. എന്നാല്‍ സര്‍ക്കാരിനെ വിവാദത്തിലാക്കിയ ലോ അക്കാദമി പ്രശ്‌നം കത്തി നില്‍ക്കുന്നതിനിടെ, സ്ഥാപനത്തിന്റെ ഡയറക്ടറും ലക്ഷ്മി നായരുടെ പിതൃസഹോദരനുമായ കോലിയക്കോടിനെ പ്രസിഡന്റാക്കിയതില്‍ പാര്‍ട്ടിക്കുള്ളിലും അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗം...

ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗം...

തിരുവനന്തപുരത്തെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍. മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കോലിയക്കോട്.

ലക്ഷ്മി നായരുടെ പിതൃസഹോദരന്‍...

ലക്ഷ്മി നായരുടെ പിതൃസഹോദരന്‍...

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ അച്ഛന്‍ നാരായണന്‍ നായരുടെ സഹോദരനാണ് സിപിഐഎം നേതാവായ കോലിയക്കോട് കൃഷ്ണന്‍ നായര്‍.

ലോ അക്കാദമി പ്രശ്‌നം...

ലോ അക്കാദമി പ്രശ്‌നം...

ലോ അക്കാദമി പ്രശ്‌നത്തില്‍ ലക്ഷ്മി നായരെ മാറ്റിനിര്‍ത്തി എസ്എഫ്‌ഐ സമരം ഒത്തുതീര്‍പ്പാക്കിയത് കോലിയക്കോടിന്റെ നേതൃത്വത്തിലാണെന്നാണ് ആരോപണം. കൂടാതെ, ലോ അക്കാദമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയിലാണ് അദ്ദേഹം താമസിക്കുന്നതെന്നും, ആരോപണമുയര്‍ന്നിരുന്നു. ലോ അക്കാദമി വിഷയം ആദ്യഘട്ടത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും ഇദ്ദേഹമായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്...

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്...

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോടിനെയാണ് പാര്‍ട്ടിയുടെ പോഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ അപ്രതീക്ഷമായിരുന്നു കോലിയക്കോടിന്റെ പ്രസിഡന്റ് സ്ഥാനമെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്.

ഇപി ജയരാജനെ പരിഗണിച്ചില്ല...

ഇപി ജയരാജനെ പരിഗണിച്ചില്ല...

നിലവിലെ സംസ്ഥാന പ്രസിഡന്റായിരുന്ന എംഎം മണി മന്ത്രിയായതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്. ബന്ധു നിയമന വിവാദത്തില്‍ രാജിവെച്ച മുന്‍ മന്ത്രി ഇപി ജയരാജനായിരുന്നു മണിക്ക് മുന്‍പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ഇപി വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കരുതിയപ്പോഴാണ് കോലിയക്കോടിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

സിപിഐഎമ്മിനും പിണറായിക്കും തലവേദനയാകും..

സിപിഐഎമ്മിനും പിണറായിക്കും തലവേദനയാകും..

പാര്‍ട്ടിയിലെ വിഎസ് വിരുദ്ധരില്‍ പ്രമുഖനാണ് കോലിയക്കോട്. അതിനാലാണ് ഇദ്ദേഹം ഡയറക്ടറായുള്ള ലോ അക്കാദമി പ്രശ്‌നത്തില്‍ വിഎസ് നിരന്തരം ഇടപെടുന്നതും സര്‍ക്കാരിനെതിരെ തിരിഞ്ഞതും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സമ്മേളനത്തിലാണ് കോലിയക്കോടിനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതോടെ കോലിയക്കോട് പാര്‍ട്ടിയില്‍ വീണ്ടും ശക്തി പ്രാപിക്കുമെന്നതും തീര്‍ച്ചയാണ്. എന്തായാലും കോലിയക്കോടിന്റെ പുതിയ സ്ഥാനാരോഹണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴക്കും.

English summary
Koyilakode Krishnan nair elected as karshaka sangham state president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X