കാമുകി കാമുകനെ തേടി നാട്ടിലെത്തി, ഫോൺ ഓഫ് ചെയ്ത് കാമുകൻ മുങ്ങി, പിന്നെ നടന്നത്, സംഭവം കൊല്ലത്ത്
ഇതിനെ തുടർന്ന് മാനസിക വിഷമത്താൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ചടയമംഗലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ കാണാൻ യുവതി കാമുകന്റെ നാട്ടിലെത്തി.കാമുകി നാട്ടിലെത്തിയ വിവരം അറിഞ്ഞ യുവാവ് നാട്ടിൽ നിന്നു മുങ്ങി. ഇതിനെ തുടർന്ന് മാനസിക വിഷമത്താൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് തന്റെ ഫേസ്ബുക്ക് കാമുകനായ യുവാവിനെ തിരഞ്ഞ് അയാളുടെ നാടായ കൊല്ലം ജില്ലയിലെ കൈതോട് എന്ന സ്ഥലത്തെത്തിയത്.യുവതി നാട്ടിലെത്തിയപ്പോൾ തന്നെ കാമുകനെ ഫോണിൽ വിളിച്ചിരുന്നു. യുവതി നാട്ടിലെത്തിയെന്ന് മനസിലായതോടെ യുവാവ് തന്റെ ഫോൺ സ്വിച്ച് ചെയ്ത് നാട്ടിൽ നിന്ന് മുങ്ങിയിരുന്നു.
തന്നെ മനപൂർവ്വം ഒഴിവാക്കുകയാണെന്നു തിരിച്ചറിഞ്ഞ യുവതി വിഷമത്താൽ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ യുവതിയെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാമുകനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. യുവതി കോഴിക്കോട് സ്വദേശിയാണ്.












Click it and Unblock the Notifications