കുണ്ടറ: 10 വയസ്സുകാരിയെ പീഡിപ്പിച്ചത് ഉറ്റബന്ധു!! ഇയാള്‍ക്ക് യുവാക്കളും 'വീക്‌നെസ്',അറസ്റ്റ് ഉടന്‍..

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: കുണ്ടറയില്‍ 10 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്. പെണ്‍കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുന്‍പ് കേസുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇതിനു തയ്യാറായാതോടെയാണ് പോലീസിന് പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

ഇയാള്‍ ഉറ്റബന്ധു

ഉറ്റ ബന്ധു കൂടിയായ ആളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വകാര്യ ലോഡ്ജിന്റെ മാനേജര്‍ കൂടിയായ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

പുരുഷന്‍മാരെയും പീഡിപ്പിച്ചു

പ്രതിയെന്നു കരുതപ്പെടുന്ന ഈ ലോഡ്ജ് മാനേജര്‍ ചില പുരുഷന്മാരെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.

കൗണ്‍സിലിങ് മനസ്സ്മാറ്റി

തുടക്കത്തില്‍ കേസുമായി പെണ്‍കുട്ടിയുടെ അമ്മ സഹകരിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ കൗണ്‍സിലിങിന് വിധേയയാക്കിയതോടെ ഇവരുടെ മനസ്സ് മാറുകയായിരുന്നു. ഒരു മകളെ നഷ്ടമായെന്നും ഇനിയൊരു മകളെക്കൂടി നഷ്ടപ്പെടുത്തരുതെന്ന അന്വേഷണസംഘത്തിന്റെ കൗണ്‍സിലിങാണ് ഇവര്‍ പ്രതിയെക്കുറിച്ച് സൂചന നല്‍കാന്‍ കാരണം.

പെണ്‍കുട്ടി നേരത്തേ പറഞ്ഞു

മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആത്മഹത്യ ചെയ്തതായി കാണപ്പെട്ട ദിവസം പെണ്‍കുട്ടിയെ വിഷാദവതിയായാണ് കണ്ടതെന്ന് അമ്മ മൊഴി നല്‍കുകയും ചെയ്തിരുന്നു.

അയാള്‍ വീട്ടില്‍ വന്നു

കേസിലെ മുഖ്യ പ്രതിയെന്നു കരുതപ്പെടുന്ന ഉറ്റ ബന്ധു പെണ്‍കുട്ടി മരിച്ച ദിവസം ഇവരുടെ വീട്ടില്‍ വന്നിരുന്നതായി അമ്മ മൊഴി നല്‍കി. പെണ്‍കുട്ടിക്ക് പുതിയ വസ്ത്രവും ഇയാള്‍ കൊണ്ടുവന്നിരുന്നു. ആദ്യം ഇതു വീട്ടുകാര്‍ സ്വീകരിച്ചില്ലെങ്കിലും പിന്നീട് ഇതു വാങ്ങിക്കൊള്ളാന്‍ മകളോട് പറയുകയായിരുന്നുവെന്നും അമ്മ പോലീസിനോട് പറഞ്ഞു.

അപേക്ഷ നല്‍കും

പെണ്‍കുട്ടിയെ നേരത്തേ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും. അടുത്ത ദിവസം തന്നെ കോടതിക്ക് അപേക്ഷ നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കേസ് അട്ടിമറിക്കാന്‍ നീക്കം

പെണ്‍കുട്ടി മരിച്ചതു മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. പ്രമുഖ ക്രിമിനല്‍ വക്കീലിന്റെ ഗുമസ്തന്‍ കൂടിയായിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛനാണ് ഇതിനു പിന്നിലെന്നും സംശയമുയര്‍ന്നിരുന്നു.

ആത്മഹത്യാക്കുറിപ്പ്

നേരത്തേ പെണ്‍കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നാണ് ഇതില്‍ എഴുതിയിരുന്നത്. പക്ഷെ കത്തിലേത് മകളുടെ എഴുത്തല്ലെന്ന് അച്ഛന്‍ പോലീസിനോടു പറഞ്ഞിരുന്നു.

മരിച്ചത് ജനുവരി 15ന്

ജനുവരി 15നാണ് വീട്ടിലെ ജനല്‍ കമ്പിയിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നുവെന്നും വ്യക്തമായത്.

English summary
kundara rape case police get information about main convict.
Please Wait while comments are loading...