കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം തുളസിയും അഴിക്കുള്ളിലേക്ക്; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, ഉടന്‍ അറസ്റ്റുണ്ടായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലിയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായുള്ള സമരപരിപാടികളില്‍ സജീവ സന്നിധ്യമായിരുന്നു സിനിമാ നടനായ കൊല്ലം തുളസി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷ യാത്രയിലും കൊല്ലം തുളസി പങ്കെടുത്തിരുന്നു.

ശ്രീധരന്‍പിള്ളുയുടെ യാത്രക്ക് ഒക്ടോബര്‍ 12 കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ കൊല്ലം തുളസി പിന്നീട് മാപ്പ് പറഞ്ഞെങ്കിലും പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം അഴിക്കുള്ളില്‍ പോവുന്ന സ്ഥിയാണ് ഇപ്പോഴുള്ളത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ആചാരസംരക്ഷണ യാത്രയ്ക്കിടെ

ആചാരസംരക്ഷണ യാത്രയ്ക്കിടെ

ശ്രീധരന്‍പിള്ളയുടെ ശബരിമല ആചാരസംരക്ഷണ യാത്രയ്ക്കിടെ കൊല്ലം തുളസി നടത്തിയ വിവാദ പരാമാര്‍ശം ദേശീയ തലത്തില്‍ വരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞത്.

രണ്ടായി വലിച്ചുകീറണം

രണ്ടായി വലിച്ചുകീറണം

സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടക്കുണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി.

ചവറ പോലീസ്

ചവറ പോലീസ്

ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ ഈ പരാമര്‍ശത്തില്‍ കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് തുളസി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

തുളസിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തള്ളുകയായിരുന്നു. പ്രസംഗം ആദ്യ കാഴ്ചയില്‍ തന്നെ കുറ്റകരമാണെന്ന് കണ്ടെത്തിയതിനാലാണ് കോടതി തുളസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

അറസ്റ്റ് ചെയ്‌തേക്കും

അറസ്റ്റ് ചെയ്‌തേക്കും

പ്രോസിക്യൂഷനും തുളസിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയുണ്ടായി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ കൊല്ലം തുളസിയെ പോലീസ് അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റിന് ശേഷവും ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡിലാവാണ് സാധ്യത. ഇത് മുന്‍കൂട്ടി കണ്ട് മേല്‍ക്കോടതിയെ സമീപിക്കാനാണ് കൊല്ലം തുളസിയുടെ നീക്കം

പരസ്യമായി മാപ്പ്

പരസ്യമായി മാപ്പ്

പരമാര്‍ശത്തില്‍ കൊല്ലം തുളസി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയിതിരുന്നെങ്കിലും വനിതാ കമ്മീഷനും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വനിതാ കമ്മീഷന് മാപ്പ് എഴുതി നല്‍കാനും അദ്ദേഹം തയ്യാറായി.

കോടതിയലക്ഷ്യ ഹര്‍ജി

കോടതിയലക്ഷ്യ ഹര്‍ജി

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കൊല്ലം തുളസിക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ശ്രീധരന്‍പിള്ളക്കും, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ ബിജിപി നേതാവ് മുരളീധരന്‍ ഉണ്ണത്താന്‍ എന്നിവരോടൊപ്പമായിരുന്നു കൊല്ലം തുളസിക്കെതിരെ കോടതയിലക്ഷ്യ ഹര്‍ജി നല്‍കിയത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കോടതിക്കെതിരെ സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികള്‍.
കോടതി അലക്ഷ്യ ഹര്‍ജികള്‍ നല്‍കുന്നതിന് നേരത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു.

തുളസിയുടെ പ്രസംഗം

തുളസിയുടെ പ്രസംഗം

ഇതേതുടര്‍ന്നാണ് ഹര്‍ജികള്‍ രജിസ്ട്രിയുടെ അനുമതിയോടെ നേരിട്ട് ഫയല്‍ ചെയ്തത്. കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം ഇതൊക്കെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

ബിജെപിയോട് ഏറെ അടുത്ത് നില്‍ക്കുന്ന കൊല്ലം തുളസിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു.. ചവറ സീറ്റിലായിരുന്നു തുളസിയെ ബിജെപി പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറായില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മത്സരംരഗത്ത് നിന്ന് പിന്‍മാറുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

English summary
kollam thulasi denied bail on controversial rhetoric
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X